കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പിടിവാശി; രാജ്യത്തിന് നഷ്ടം 12 ലക്ഷം കോടി രൂപ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച എകീകൃത നികുതി നിര്‍ദേശമാണ് ജിഎസ്ടി. ഇപ്പോള്‍ ചില മാറ്റങ്ങളോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: യുപിഎ ഭരണകാലത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കാതിരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപണം. യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച എകീകൃത നികുതി നിര്‍ദേശമാണ് ജിഎസ്ടി. ഇപ്പോള്‍ ചില മാറ്റങ്ങളോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ജിഎസ്ടി ബില്ല് അന്നുതന്നെ നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യത്തിന് വന്‍ വരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍ അനാവശ്യമായി ബില്ല് പാസാക്കാതെ ബിജെപി സംഭവത്തെ എതിര്‍ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി ലോക്‌സഭയില്‍ ആരോപിച്ചു.

ബില്ലിലെ വ്യവസ്ഥകള്‍ ജനവിരുദ്ധം

ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുകയായിരുന്നു ലോക്‌സഭയില്‍. ബിജെപി കൊണ്ടുവന്ന ജിഎസ്ടി ബില്ല് വന്‍ മാറ്റമൊന്നുമല്ലെന്നും ഇക്കാര്യത്തിലുള്ള ചെറിയ ചുവടുവെയ്പ്പ് മാത്രമാണെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. ഭേദഗതി വരുത്തിയ ജിഎസ്ടി ബില്ലിലെ പല വ്യവസ്ഥകളും ജനക്ഷേമത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി അന്ന് എതിര്‍ത്തത് എന്തിന്

യുപിഎ സര്‍ക്കാരില്‍ നിയമമന്ത്രി ആയിരുന്നു എം വീരപ്പമൊയ്‌ലി. എട്ട് വര്‍ഷം മുമ്പ് യുപിഎ സര്‍ക്കാര്‍ ജിഎസ്ടി ബില്ല് പാസാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അന്ന് ബിജെപി എതിര്‍ക്കുകയായിരുന്നു. അന്ന് എതിര്‍ക്കാനുണ്ടായ കാരണം എന്താണെന്ന് ഇപ്പോഴും തനിക്ക് മനസിലായിട്ടില്ലെന്നു മൊയ്‌ലി പറഞ്ഞു.

 രാഷ്ട്രീയ കളികള്‍ വന്‍ നഷ്ടമുണ്ടാക്കി

അന്ന് ബില്ലിനെ ബിജെപി എതിര്‍ത്തതു മൂലം പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ 12 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. ഇത്തരം രാഷ്ട്രീയ കളികള്‍ രാജ്യത്തിന് വന്‍ നഷ്ടം വരുത്തിവച്ചെന്നും വീരപ്പമൊയ്‌ലി ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ ബില്ലിനെ നശിപ്പിച്ചു

രാജ്യത്തെ നികുതി വ്യവസ്ഥ ഏകീകരിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ മോദി സര്‍ക്കാര്‍ വകുപ്പുകളും ഭേദഗതികളും കൊണ്ടുവന്ന് ബില്ലിന്റെ അന്തസത്ത നശിപ്പിച്ചുവെന്നും മൊയ്‌ലി ആരോപിച്ചു. ഇപ്പോഴത്തെ രൂപത്തില്‍ ജിഎസ്ടി ബില്ലുകള്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ വിയോജിപ്പ്

ജിഎസ്ടി സ്ലാബ് നിര്‍ണയത്തിലാണ് കോണ്‍ഗ്രസിന് വിയോജിപ്പ്. പരമാവധി നികുതി 18 ശതമാനം മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ 28 ശതമാനം വരെ നികുതിയുള്ള നാല് സ്ലാബുകളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

English summary
The BJP cost India 12 lakh crores by forcing a delay in the crucial Goods and Services Tax reform, the Congress alleged today in parliament. Now, however, it is the Congress which is critical of what is being described as India's biggest tax reform since independence, with Veerappa Moily describing it as " not a game-changer but only a baby step."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X