കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കാരുടെ പേരുകള്‍ വന്നാല്‍ കോണ്‍ഗ്രസ് നാണംകെടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  • By Gokul
Google Oneindia Malayalam News

ദില്ലി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നാല്‍ കോണ്‍ഗ്രസ് നാണംകെടുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടാത്തതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദഹം.

കള്ളപ്പണം വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചവരുടെ പേരുകള്‍ ഒരിക്കലും പുറത്തുവിടില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടുന്നത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ ലംഘനമാകുമെന്ന് കാട്ടി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

arunjaitley

കള്ളപ്പണം ഇന്ത്യയിലെത്തിക്കുമെന്നും അവരുടെ പേരുകള്‍ വെളിപ്പെടുത്തും എന്നും ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ കള്ളപ്പണക്കാരുടെ കൂട്ടത്തിലുണ്ടെന്ന് ബോധ്യമായതോടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേരുകയായിരുന്നെന്നാണ് ആരോപണം.

2011ല്‍ സുപ്രീംകോടതി ഇടപെട്ടാണ് കള്ളപ്പണം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത് തുടക്കത്തില്‍ യുപിഎ സര്‍ക്കാര്‍ അലംഭാവം കാട്ടിയതിനെ തുടര്‍ന്ന് കള്ളപ്പണക്കാര്‍ സുരക്ഷിരായി. എന്നാല്‍, സുപ്രീംകോടതിയുടെ നിരന്തര ഇടപെടല്‍ മൂലം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പല രാജ്യങ്ങളില്‍ നിന്നും കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

English summary
Arun Jaitley s says Black Money Names Will Embarrass Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X