കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കീം ഫലിച്ചു; 65,250 കോടിയുടെ കള്ളപ്പണം പുറത്ത്...

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്താനുള്ള സ്‌കീം ഫലിച്ചു. സ്‌കീം പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 64,274 പേരാണ് സ്‌കീം പ്രയോജനപ്പെടുത്തിയത്.

നികുതിദായകര്‍ക്ക് കള്ളപ്പണം വെളിപ്പെടുത്താന്‍ അനുവദിച്ച നാല് മാസത്തെ കാലാവധി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ സമയം അനുവദിച്ചത്. 45ശതമാനം നികുതി അടച്ച് ശിക്ഷ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നു.

Arun Jaitley

ഇതുവഴി 30,000 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പുറത്തുവന്നതില്‍ 56,378 കോടിയും പരിശോധനയില്‍ പിടിച്ചെടുത്തതാണ്. എസ്എസ്ബിസി പട്ടികയില്‍ 8000 കോടിയുടെ കള്ളപ്പണവും വെളിപ്പെട്ടുവെന്നും മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരുന്നവര്‍ക്ക് മൂന്ന് തവണകളായി 2017 സെപ്തംബറിന് മുന്‍പ് നികുതി നല്‍കിയാല്‍ മതിയാകും. എന്നാല്‍ അല്ലാത്തവരെ തേടിയെത്തുക കടുത്ത ശിക്ഷകളായിരിക്കും.

English summary
Rs 65,250 crore in black or untaxed money has been disclosed by 64,275 declarants under the centre's Income Declaration Scheme so far, Finance Minister Arun Jaitley said today. The four-month window for tax evaders to come clean on black money had ended on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X