കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: സ്‌ഫോടനത്തിന് പിന്നില്‍ ഭീകരര്‍ തന്നെ

Google Oneindia Malayalam News

ബെംഗളൂരു: ഞായറാഴ്ച രാത്രി ബെംഗളൂരുവിനെ നടുക്കിയ സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദികള്‍ തന്നെയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐസിസ് തീവ്രവാദികള്‍ക്ക് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തതിനോടുള്ള പ്രതികാരമാകാം സ്‌ഫോടനം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കര്‍ണാടകം ഇതിന് മുമ്പും പലതവണ തീവ്രവാദി ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കേന്ദ്രം എല്ലാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

ആദ്യം തുണിയിലും പിന്നീട് കടലാസിലും പൊതിഞ്ഞ നിലയിലായിരുന്നു ബോംബ് സ്ഥാപിച്ചത്. അന്വേഷണം തുടരുകയാണ്. സ്‌ഫോടനത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് നാല് പേര്‍ സംശയാസ്പദമായി സംഭവസ്ഥലത്ത് നില്‍ക്കുന്നത് പോലീസിന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്താനായിട്ടുണ്ട്. ബോംബ് പൊതിഞ്ഞ കടലാസില്‍ ഒരു മൊബൈല്‍ ഫോണ്‍ നമ്പറും എഴുതിയിട്ടുണ്ട്. പ്രതികള്‍ എഴുതിയത് എന്ന് ഉറപ്പില്ലെങ്കിലും പോലീസ് ഈ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.

bengaluru-blasts

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി ഭവാനിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. പരിക്കേറ്റവര്‍ ആശുപത്രിയില്‍ സുഖം പ്രാപിക്കുകയാണ്. ഇവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ചെടികള്‍ക്കിടയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിഗേഡ് റോഡിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ബെംഗളൂരുവിലെ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ രാത്രി 1 മണി വരെയായി ചുരുക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഇത്. പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

English summary
Blast may be a retaliation for IS twitter handler arrest, says Karnataka CM Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X