കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ജാമ്യം

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് കയറ്റി, റോഡരികില്‍ കിടന്നുറങ്ങിയ ആളെ കൊന്നകേസില്‍ സല്‍മാന്‍ ഖാന് കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചു. അഞ്ച വര്‍ഷത്തേയ്ക്കാണ് സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.

ബോംബെ ഹൈക്കോടതിയാണ് സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ ആണ് സല്‍മാന്‍ ഖാന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

Salman Khan

മുംബൈ സെഷന്‍സ് കോടതിയാണ് സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2002 ല്‍ മദ്യപിച്ച് വാഹനം ഓടിച്ച് റോഡരികില്‍ കിടന്നുറങ്ങുന്ന ആളെ കൊലപ്പെടുത്തിയെന്നാണ് കേസ്. നാല് പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

സല്‍മാന്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത്, വാഹനം ഓടിയ്ക്കുമ്പോള്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് അഞ്ഞൂറ് രൂപ പിഴയൊടുക്കാനും ഉത്തരവുണ്ട്.

പത്ത് വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാന്‍ ചെയ്തത്. എന്നാല്‍ കോടതി ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയായിരുന്നു.

English summary
Bombay High Court grants two days interim bail to Salman Khan in 2002 hit-and-run case. Senior lawyer Harish Salve argued for Bollywood actor Salman Khan in Bombay High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X