കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം അപ്പോള്‍ ശബരിമലയിലോ!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ പ്രശസ്തമായ മുസ്ലിം ആരാധനാ കേന്ദ്രമായ ഹാജി അലി ദര്‍ഗ്ഗയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മുംബൈ ഹൈക്കോടതി. അഞ്ച് വര്‍ഷമായി ദര്‍ഗ്ഗയിലെ ഭരണാധികാരികള്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെ തുടര്‍ന്ന് ആക്ടിവിസ്റ്റുകളായ നൂര്‍ജ്ജഹാന്‍ നിയാസ്, സക്കിയ സോമന്‍ എന്നിവരും ഭാരതീയ മുസ്ലിം മഹിള ആന്തോളന്‍ എന്ന എന്‍ജിഒയും സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

സുധാ സിംഗിന് പിന്നാലെ ഒ പി ജെയ്ഷയ്ക്കും എച്ച്1 എന്‍1, കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭീഷണി!!

ഹൈക്കോടതി അഭിഭാഷകരായ ജസ്റ്റിസ് വി എം കനാഡെ, ജസ്റ്റിസ് രേവതി മൊഹതീ എന്നിവരുള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുസ്ലിം സ്ത്രീകള്‍ വിശുദ്ധരുടെ കല്ലറയില്‍ സ്പര്‍ശിക്കുന്നത് ഇസ്ലാമില്‍ പാപമാണെന്നാണ് ഹാജി അലി ദര്‍ഗ്ഗ അധികൃതരുടെ വാദം.

 പ്രവേശന നിരോധനം

പ്രവേശന നിരോധനം

മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2012 മുതലാണ് ഹാജി അലി ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സ്ത്രീകള്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചിട്ടുള്ളത്.

 ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതി

സ്ത്രീകള്‍ക്ക് ദര്‍ഗ്ഗയ്ക്കുള്ളില്‍ പ്രവേശനം അനുവദിക്കാത്തത് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

 വനിതകളും എന്‍ജിഒയും

വനിതകളും എന്‍ജിഒയും

അഞ്ച് വര്‍ഷമായി ദര്‍ഗ്ഗയിലെ ഭരണാധികാരികള്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് നൂര്‍ജ്ജഹാന്‍ നിയാസ്, സക്കിയ സോമന്‍, ഭാരതീയ മുസ്ലിം മഹിള ആന്തോളന്‍ എന്ന എന്‍ജിഒയും സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

എതിര്‍സ്ഥാനത്ത് ഹാജി അലി ട്രസ്റ്റ്

എതിര്‍സ്ഥാനത്ത് ഹാജി അലി ട്രസ്റ്റ്

പൊതു താല്‍പ്പര്യ ഹര്‍ജിയ്‌ക്കെതിരെ കോടതിയിലെത്തി ഹാജി അലി ട്രസ്റ്റ് സ്ത്രീകള്‍ക്കുള്ള വിലക്കിനെ ന്യായീകരിക്കുകയായിരുന്നു. ദിവ്യനായി പ്രഖ്യാപിക്കപ്പെട്ട പുരുഷന്റെ കല്ലറയ്ക്കടുത്ത് സത്രീയുടെ സമീപ്യമുണ്ടാകുന്നത് ഇസ്ലാമില്‍ പാപമാണെന്നാണ് ട്രസ്റ്റിന്റെ വാദം.

 ഖുര്‍ആനുമായുള്ള ബന്ധം

ഖുര്‍ആനുമായുള്ള ബന്ധം

സ്ത്രീകള്‍ക്ക് ദര്‍ഗ്ഗയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിന് ഖുര്‍ആനുമായി ബന്ധമുണ്ടെന്ന് ഹാജി അലി ദര്‍ഗ്ഗ ട്രസ്റ്റിന് തെളിയിക്കാന്‍ കഴിയുമോ എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയോട് ആരാഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കാമെന്നായിരുന്നു ട്രസ്റ്റ് പ്രതികരിച്ചത്.

 വിലക്ക് മറികടന്ന് തൃപ്തി ദേശായി

സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി മെയ് മാസത്തില്‍ ഹാജി അലി ദര്‍ഗ്ഗയ്ക്കുള്ളില്‍ പ്രവേശിച്ചിരുന്നു. അഞ്ച് വര്‍ഷമായി സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് മറികടന്നായിരുന്നു തൃപ്തി ദര്‍ഗ്ഗയ്ക്കുള്ളില്‍ പ്രവേശിച്ചത്.

 ആചാര- അനുഷ്ഠാനങ്ങള്‍ക്ക് എതിരാണ്

ആചാര- അനുഷ്ഠാനങ്ങള്‍ക്ക് എതിരാണ്

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്ക് എതിരാണന്നുമാണ് ദേവസ്വം നല്‍കുന്ന വിശദീകരണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്.

നിയമപോരാട്ടം

നിയമപോരാട്ടം

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള മുസ്ലിം- ഹിന്ദു ആരാധനായലങ്ങള്‍ക്കെതിരെ നിയമപോരാട്ടം നയിക്കുന്ന തൃപ്തി ദേശായി നേരത്തെ സ്ത്രീകള്‍ക്ക് കര്‍ശന വിലക്കുള്ള ശനി ഷിഗ്നാപ്പൂര്‍ ക്ഷേത്രത്തിലും പ്രവേശിച്ചിരുന്നു.

 ഹര്‍ജി സമര്‍പ്പിച്ചത്

ഹര്‍ജി സമര്‍പ്പിച്ചത്

ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പട്ട് യംഗ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശബരിമല സ്ത്രീപ്രവേശനം സുപ്രീകോടതിയിലെത്തിച്ചത്. സ്ത്രീപ്രവേശനം വിലക്കുന്നത് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നാണ് കേസ് പരിഗണിച്ച സുപ്രീം കോടതി നിരീക്ഷിച്ചത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

 യങ് ലോയേഴ്‌സ് അസോസിയേഷന്‍

യങ് ലോയേഴ്‌സ് അസോസിയേഷന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍ച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടന്നിരുന്നു. നൗഷാദിനെതിരെ വധഭീഷണിയും ഉയര്‍ന്നിരുന്നു.

സ്ത്രീകള്‍ക്ക് വിലക്ക്

സ്ത്രീകള്‍ക്ക് വിലക്ക്

പത്തുവയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നടപടി ചോദ്യം ചെയ്തുകൊണ്ട് പത്ത് വര്‍ഷം മുമ്പാണ് യംഗ് ലോയേഴ്‌സ് അസോസിയേഷനും വനിതാ അഭിഭാഷകരും ചേര്‍ന്ന് കോടതിയില്‍ പരാതി നല്‍കിയത്.

English summary
Bombay high court says Haji Ali Dargah cannot stop women from entering inner Sanctum. Mumbai high court's veridict after three woman muslim activists and an NGO Bharathiya Muslim Vanitha Antholan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X