കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പരസ്യമായി ടര്‍ബന്‍ അഴിച്ചു': സിഖ് യുവാക്കള്‍ രക്ഷിച്ചത് 4 ജീവനുകള്‍, കാണൂ....

  • By Muralidharan
Google Oneindia Malayalam News

പൊതുസ്ഥലത്ത് വെച്ച് തലപ്പാവ് മാറ്റരുത് എന്നാണ് സിഖുകാരുടെ വിശ്വാസം. വീട്ടില്‍ കുളിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ മാത്രമേ അവര്‍ തലപ്പാവ് അഴിക്കാറുള്ളു. എന്നാല്‍ മുങ്ങിത്താഴാന്‍ പോകുന്ന കുട്ടികളെ രക്ഷിക്കാന്‍ മറ്റ് വഴിയില്ലാതെ വന്നപ്പോള്‍ ആ രണ്ട് സിഖ് യുവാക്കളും വിശ്വാസത്തെക്കുറിച്ചൊന്നും ആലോചിച്ചില്ല. തലയില്‍ കെട്ടിയിരുന്ന ടര്‍ബന്‍ അഴിച്ച് ഇട്ടുകൊടുത്തു. അതില്‍ പിടിച്ച് കുട്ടികള്‍ കരയ്ക്ക് കയറുകയും ചെയ്തു.

പഞ്ചാബിലെ സംഗ്രൂരിലാണ് സംഭവബഹുലമായ രംഗങ്ങള്‍ നടന്നത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് 4 ചെറുപ്പക്കാര്‍ മുങ്ങിപ്പോയത്. കുട്ടികളുടെ നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന ഇന്ദര്‍പാല്‍ സിംഗും കന്‍വല്‍ജിത് സിംഗും തങ്ങളുടെ ടര്‍ബന്‍ അഴിച്ച് ഇട്ടുകൊടുത്ത് ഇവരോട് കയറിവരാന്‍ പറഞ്ഞത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയില്ലെന്ന് ഇന്ദര്‍പാല്‍ സിംഗ് പറഞ്ഞു.

web

ഞാന്‍ ആദ്യം കരുതിയത് വെള്ളത്തില്‍ ചാടി കുട്ടികളെ രക്ഷിക്കാമെന്നാണ്. പക്ഷേ എനിക്ക് നീന്താനറിയില്ല. അതുകൊണ്ടാണ് ടര്‍ബന്‍ അഴിച്ച് ഇട്ടുകൊടുത്തത് - കന്‍വല്‍ജിത് സിംഗ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലോകം മൊത്തം എത്തിയതോടെ ഇന്ദര്‍പാല്‍ സിംഗും കന്‍വല്‍ജിത് സിംഗും ഹിറ്റായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നേരത്തെ, കാറപകടത്തില്‍ പരിക്ക് പറ്റിയ ഒരാളുടെ മുറിവ് ടര്‍ബന്‍ അഴിച്ച് കെട്ടിക്കൊടുക്കുന്ന ന്യൂസിലന്‍ഡിലെ സിഖ് യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

English summary
Two young Sikh men saved a group of drowning boys in Punjab on Sunday using their turban. The boys, who had come for the immersion of Ganesha idols at Sular Ghat, had got into the water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X