കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് നല്ല വാര്‍ത്ത. ഇന്ത്യ-അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തീര്‍ന്നു. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നു.

ആണവ നിലയങ്ങള്‍ പരിശോധിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ അമേരിക്ക തയ്യാറായി. ആണവ ഇന്ധനം ഊര്‍ജ്ജേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനായിരുന്നു കരാറില്‍ ഇക്കാര്യം വ്യവസ്ഥ ചെയ്തിരുന്നത്. ഇന്ത്യ തുടക്കം മുതലേ ഇതിന് എതിരായിരുന്നു.

Obama Modi

ആണവ കാരറിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായി കഴിഞ്ഞു. ഹൈദരാബാദ് ഹൗസില്‍ മോദിയും ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ആണവ ബാധ്യത സംബന്ധിച്ച ഭിന്നതകളും പരിഹരിച്ചു കഴിഞ്ഞു. അപകടങ്ങള്‍ സംഭവിച്ചാല്‍ ആണവ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ല. പകരം ആണവ ബാധ്യതക്കായി ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനാണ് തീരുമാനം എന്നറിയുന്നു.

ഇന്ത്യയുടെ താത്പര്യങ്ങള്‍ ബലികൊടുക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്ന് ഫാബിയാനെ പോലുള്ള നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റ് പാസാക്കിയ ആണവ ബാധ്യത ബില്ലിനെ മറികടന്നുകൊണ്ടാണ് ഇപ്പോള്‍ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറായതെന്നും ആക്ഷേപമുണ്ട്.

English summary
Breakthrough in India-US Nuclear pact, US with draws 'tracking clause' in N-deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X