കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര തിരിച്ചത് ദൈവാനുഗ്രഹത്തിന്, നടന്നത് വന്‍ ദുരന്തം, യുവതിയുടെ വിവാഹം മുടങ്ങി!!!

വിവാഹമുറപ്പിച്ച യുവതിക്ക് ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായി. പുരി ക്ഷേത്രത്തിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്.

  • By Manu
Google Oneindia Malayalam News

ഭുവനേശ്വര്‍: ഞായറാഴ്ച്ചയുണ്ടായ ട്രെയിന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട നവവധുവിന്റെ കഥ കരളലിയിക്കും. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലേക്ക് മാതാപിതാക്കളോടൊപ്പം യാത്രതിരിച്ച തേജേശ്വരി പണ്ഡിറ്റെന്ന 22കാരിക്ക് അച്ഛനും അമ്മയെയും അപകടത്തില്‍ നഷ്ടമായി. തുടര്‍ന്നു യുവതിയുടെ വിവാഹവും മുടങ്ങി.

പുരിയിലേക്ക് തിരിച്ചത് ദൈവാനുഗ്രഹത്തിന്

സ്വന്തം വിവാഹം ഉറപ്പിച്ച ശേഷം ദൈവത്തിന്റെ അനുഗ്രഹം വാങ്ങിക്കാനാണ് മാതാപിതാക്കളോടൊപ്പം പുരിയിലേക്കു യാത്ര തിരിച്ചതെന്നു തേജേശ്വരി കണ്ണീരോടെ പറയുന്നു. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന യുവതിയുടെ വിവാഹവും മുടങ്ങി.

ഓര്‍മയായി അച്ഛനും അമ്മയും

അച്ഛന്‍ രാമപ്രസാദ് പണ്ഡിറ്റിനും (54) അമ്മ ജഷോദയ്ക്കുമൊപ്പം (45) റയാഗദയില്‍ നിന്നാണ് തേജേശ്വരി ട്രെയിന്‍ കയറിയത്. ഭുവനേശ്വറിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തത്. അവിടെ ഇറങ്ങിയ ശേഷം പുരിയിലേക്കു തിരിക്കാനായിരുന്നു പദ്ധതി.

അച്ഛന്‍ ഹെഡ്ഡ് ക്ലാര്‍ക്ക്

ഗുനുപൂര്‍ സ്വദേശിയാണെങ്കിലും ജോലി ആവശ്യവുമായി ബന്ധപ്പെട്ട് രാമപ്രസാദ് റയാഗദയില്‍ താമസമാക്കുകയായിരുന്നു. ഇവിടെയുള്ള കോപ്പറേറ്റീവ് സൊസൈറ്റിയിലെ മുഖ്യ ക്ലാര്‍ക്കായിരുന്നു ഇയാള്‍.

തേജേശ്വരി ആശുപത്രിയില്‍

ട്രെയിന്‍ അപകടത്തിനു ശേഷം ആന്ധ്രാപ്രദേശിലെ പാര്‍വതീപുരത്തുള്ള ആശുപത്രിയില്‍ ചികില്‍സയിലാണ് തേജേശ്വരി. യുവതിക്കു നിസാരമായ പരിക്കുമാത്രമേയുള്ളൂ. ഇവിടെ വച്ച് അച്ഛനും അമ്മയെയും തിരക്കിയപ്പോഴാണ് ഇരുവരും തന്നെ വിട്ടുപോയെന്ന സത്യം യുവതി അറിഞ്ഞത്.

യാത്ര ചെയ്തത് സ്ലീപ്പര്‍ ക്ലാസില്‍

ടിക്കറ്റ് റിസര്‍വ്വ് ചെയ്ത ശേഷം സ്ലീപ്പര്‍ ക്ലാസിലാണ് തങ്ങള്‍ രാത്രി 10.40ന് റയാഗദയില്‍ നിന്നു ട്രെയിന്‍ കയറിയതെന്നു തേജേശ്വരി പറയുന്നു.

അരമണിക്കൂറിനകം എല്ലാം തകര്‍ന്നു

ട്രെയിന്‍ കയറി ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ദുരന്തം സംഭവിച്ചു. ഭയങ്കരമായ ശബ്ദമാണ് ആദ്യം കേട്ടത്. പെട്ടെന്നു തന്നെ ട്രെയിന്‍ ആടിയുലഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അപ്പോള്‍ മനസ്സിലായില്ല. പിന്നീട് ഒന്നൊന്നായി കോച്ചുകള്‍ പാളംതെറ്റി മറിയുകയായിരുന്നുവെന്ന് തേജേശ്വരി പറഞ്ഞു.

സഹോദരന്‍ ഒപ്പമുണ്ടായിരുന്നില്ല

യാത്രയില്‍ സഹോദരന്‍ രാമപ്രസാദ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. വളരെ സന്തോഷത്തോടെയാണ് അച്ഛനും അമ്മയും പുരിയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിനപകടം ഞങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷമെല്ലാം തട്ടിയെടുത്തുവെന്ന് ആശുപത്രിയില്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ രാമപ്രസാദ് വിതുമ്പലോടെ പറഞ്ഞു.

English summary
Accompanied by her parents, Tejeswari Pandit, 22, was on her way to Jagannath temple in Puri to give her wedding invite card to the Lord, which many in Odisha do. Her dream stands shattered as her parents died in the Saturday night Hirakhand train mishap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X