കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡപത്തില്‍ വരന് അപസ്മാരം, വധു വരന്റെ അനിയനെ സ്വീകരിച്ചു!

Google Oneindia Malayalam News

കാണ്‍പൂര്‍: വിവാഹ മണ്ഡപത്തില്‍ വെച്ച് വരന് അപസ്മാരബാധ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. രോഗിയായ ഭര്‍ത്താവിനെ വേണ്ട എന്ന് പറഞ്ഞ് വധു മണ്ഡപത്തില്‍ നിന്നും എഴുന്നേറ്റ് പോകുകയായിരുന്നു. രണ്ട് വീട്ടുകാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കും നീക്കുപോക്കുകള്‍ക്കും ഒടുവില്‍ വരന്റെ അനുജനെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടി തയ്യാറായി. നിശ്ചയിച്ച ദിവസം തന്നെ വിവാഹവും നടന്നു.

ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിന് സമീപം ഘടംപൂരില്‍ ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാണ്‍പൂര്‍ ജില്ലയിലെ സചേന്ദിയിലെ വൈഭവ് (പേര് യഥാര്‍ഥമല്ല) എന്നയാളായിരുന്നു വരന്‍. വിവാഹത്തിന്റെ ചടങ്ങുകള്‍ക്കായി മണ്ഡപത്തിലെത്തിയ ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് ഇയാള്‍ക്ക് അപസ്മാരമാണെന്ന് തിരിച്ചറിഞ്ഞത്.

marriage

ഇതോടെ ഈ വിവാഹം വേണ്ട എന്ന് പറഞ്ഞ് വധു എഴുന്നേറ്റ് പോയി. അസുഖമുള്ള ആളെ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന നിലപാടായിരുന്നു പെണ്‍കുട്ടിക്ക്. ഇതോടെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടായി. പോലീസില്‍ പരാതിപ്പെടും എന്നായി വധുവിന്റെ വീട്ടുകാരുടെ ഭീഷണി. വിവാഹം നടന്നില്ലെങ്കില്‍ രണ്ട് വീട്ടുകാര്‍ക്കും നാണക്കേടാവും എന്ന സ്ഥിതി വന്നതോടെ പഞ്ചായത്ത് കൂടി ഒരു തീരുമാനത്തിലെത്താനായി ശ്രമം.

എന്നാല്‍ ഏത് പഞ്ചായത്ത് വന്നാലും വിവാഹത്തിനില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു വധു. പിന്നീട് രണ്ട് വീട്ടുകാരും നിര്‍ബന്ധിച്ചപ്പോള്‍ വധു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പക്ഷേ ഒരു കണ്ടീഷന്‍. നിശ്ചയിച്ച വരനെ വിവാഹം കഴിക്കാന്‍ പറ്റില്ല. അയാളുടെ അനുജനെ ആണെങ്കില്‍ സമ്മതം. വേറെ നിവൃത്തിയില്ലാതെ രണ്ട് വീട്ടുകാരും സമ്മതിച്ചു. വിവാഹവും നടന്നു.

English summary
Bride-to-be refuses to marry groom and weds brother-in-law instead in UP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X