കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്രോത ആക്രമണം: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ടണല്‍!! രണ്ട് ആക്രമണങ്ങളും നടന്നത് ഒരേ സമയത്ത്

നഗ്രോതയില്‍ വെടിവെയ്പ് നടക്കുമ്പോള്‍ മറ്റൊരു സംഘം സൈനിക ക്യാമ്പിനുള്ളില്‍ കടന്ന് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന

  • By Sandra
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സാമ്പാ സെക്ടറില്‍ ആക്രമണം നടത്തിയ ഭീകരര്‍ എത്തിയത് തുരങ്കം വഴിയെന്ന് സൂചന. ചാംലിയാലിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപത്ത് കണ്ടെത്തിയ 80 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ബിഎസ്ഫിന്റെ സംശയത്തിന് പിന്നില്‍. നഗ്രോതയില്‍ വെടിവെയ്പ് നടക്കുമ്പോള്‍ മറ്റൊരു സംഘം സൈനിക ക്യാമ്പിനുള്ളില്‍ കടന്ന് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന.

ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ചാംലിയാലിന് സമീപത്താണ് 80 മീറ്റര്‍ നീളവും രണ്ട് അടി വീതിയുമുള്ള തുരങ്കം ബിഎസ്എഫ് ജവാന്മാര്‍ കണ്ടെത്തിയത്. സാമ്പ സെക്ടറില്‍ ചാവേര്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്താന്‍ നിര്‍മ്മിച്ചതെന്നാണ് നിഗമനം.

മാധ്യമങ്ങളോട്

മാധ്യമങ്ങളോട്

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ്മയാണ് ടണല്‍ കണ്ടെത്തിയ വിവരം ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. സാമ്പ സെക്ടറില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ മറ്റൊരു സംഘം നഗ്രോത സൈനിക ക്യാമ്പിനുള്ളില്‍ കയറിയെന്നാണ് കരുതുന്നത്. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ഭീകരര്‍ തുരങ്കം വഴി ഇന്ത്യയിലെത്തിയിരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

 വേലികള്‍ തകര്‍ത്തില്ല

വേലികള്‍ തകര്‍ത്തില്ല

ഭീകരര്‍ അതിര്‍ത്തി വഴി കടക്കുന്നതിനായി വേലികള്‍ തകര്‍ത്തിട്ടില്ലെന്നും കൃഷിയിറക്കുന്നതിനായി മണ്ണൊരുക്കിടിയിട്ടിരുന്നതിനാല്‍ ടണ്‍ നിര്‍മിക്കാന്‍ എളുപ്പമായിരുന്നുവെന്നും കെ കെ ശര്‍മ്മ പറയുന്നു. എന്നാല്‍ ടണ്‍ ആരംഭിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്നത് സംബന്ധിച്ച സ്ഥിരീകരണമില്ല.

 സുരക്ഷ വര്‍ധിപ്പിച്ചു

സുരക്ഷ വര്‍ധിപ്പിച്ചു

ചാംലിയാലിന് സമീപത്തുവച്ച് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഭീകരരില്‍ നിന്ന് മൂന്ന് എകെ 47 തോക്കുകള്‍, 20 മാഗ്‌സിനുകള്‍, 517 വെടിയുണ്ടകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ 8എം എം പിസ്റ്റളുകള്‍, 20 ഗ്രനേഡുകള്‍ ജിപിഎസ് ഉപകരണങ്ങള്‍ എന്നിവയും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇതോടെ അതിര്‍ത്തിയിലും സൈനിക ക്യാമ്പുകളുടേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

രണ്ട് ആക്രമണങ്ങള്‍ക്കും ബന്ധം

രണ്ട് ആക്രമണങ്ങള്‍ക്കും ബന്ധം

നഗ്രോതയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണവും ചാംലിയാലിലെ ഭീകരാക്രമണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്.

ടണലുകള്‍ എങ്ങനെ കണ്ടെത്തും

ടണലുകള്‍ എങ്ങനെ കണ്ടെത്തും

ടണലുകള്‍ നിര്‍മിച്ചത് കണ്ടെത്താനുള്ള സാങ്കേതിക വിദ്യ നിലവിലില്ല, എന്നാല്‍ ഇത്തരത്തില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങള്‍ മറികടക്കുന്നതിനായി എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും ദില്ലി ഐഐടിയുമായും കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ 38ലധികം ഭീകരര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യ- പാക് ബന്ധത്തില്‍ ശക്തമായ ഉലച്ചില്‍ സംഭവിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഇതിനകം 15 പാക് റേഞ്ചര്‍മാരെയും 10 ഭീകരരെയും വധിച്ചു

നിയന്ത്രണരേഖകള്‍

നിയന്ത്രണരേഖകള്‍

അന്താരാഷ്ട്ര അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റമില്ലെന്നും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ വഴിയാണ് ഭീകരര്‍ നുഴഞ്ഞുകയറുന്നതെന്നും ബിഎസ്എഫ് തലവന്‍ പറയുന്നു.

English summary
BSF chief suspects Samba attackers entered from Pakistan via 80-metre tunnel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X