പാതിവെന്ത ഒരു പൊറോട്ട, ചായ ! ഇതൊക്കെ മതിയോ തീവ്രവാദികളെ നേരിടാന്‍? സൈന്യത്തിലും അഴിമതിയോ

സൈനികര്‍ക്ക് ലഭിക്കുന്നത് നിലവാരം തീരെ ഇല്ലാത്ത ഭക്ഷണമാണെന്നാണ് നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ ടിബി യാദവ് പറയുന്നത്.

  • Published:
Subscribe to Oneindia Malayalam

ശ്രീനഗര്‍: രാജ്യസുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്മാരെ കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പലര്‍ക്കും നൂറു നാവാണ്. എന്നാല്‍ ഈ വാക്കുകള്‍ എത്രത്തോളം ആത്മാര്‍ഥമാണ്? വാക്കുകളില്‍ ഉള്ള ആത്മാര്‍ഥത പ്രവൃത്തിയില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ജവാന്മാര്‍ക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയും ഭീകരരോട് പോരാടുകയും ചെയ്യുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ട രീതിയില്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം.

പാതി വെന്ത ഒരു പൊറോട്ട, ചായ. കൊടുംശൈത്യത്തിലും രാജ്യ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണമാണിത്. സൈനികര്‍ക്ക് ലഭിക്കുന്നത് നിലവാരം തീരെ ഇല്ലാത്ത ഭക്ഷണമാണെന്നാണ് നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ ടിബി യാദവ് പറയുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ട് യാദവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ തരംഗമായിട്ടുണ്ട്. ഏഴ് മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. യാദവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഭക്ഷണം ഇങ്ങനെ

വളരെ മികച്ച രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കണം എന്ന് പറയുമ്പോള്‍ നമ്മുടെ സൈനികര്‍ക്ക് ലഭിക്കുന്നത് പാതി വെന്ത ഒരു പൊറോട്ടയും ഒരു ഗ്ലാസ് ചായയും മാത്രമാണെന്നാണ് സൈനികന്‍ പറയുന്നത്. ഇതിനാെപ്പം അച്ചാറോ ജാമോ ഒന്നുമില്ല. ഉച്ചയ്ക്ക് കിട്ടുന്ന ഡാല്‍ കറിയില്‍ മഞ്ഞളും ഉപ്പും മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഉള്ളിയോ, ജീരകമോ ഒന്നും ചേര്‍ക്കുന്നില്ല. പല രാത്രികളിലും ഭക്ഷണം പോലും കഴിക്കാതെയാണ് ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

ഉന്നതരുടെ അഴിമതി

നാല് സീരീസ് വീഡിയോയിലാണ് അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഉന്നതരുടെ അഴിമതി കാരണമാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ലഭിക്കുന്നതെന്നും യാദവ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യം തുറന്നു പറഞ്ഞാല്‍ തന്റെ ജീവനു പോലും ഭീഷണിയാകുമെന്നും യാദവ് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി ഇടപെടണം

ജവാന്മാര്‍ക്ക് അനുവദിച്ച റേഷന്‍ പലപ്പോഴും ജവന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് യാദവ് പറയുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നില്ലെന്നും മാറി വരുന്ന സര്‍ക്കാരുകള്‍ സൈനികര്‍ക്കായി എല്ലാം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അത് മറിച്ചു വില്‍ക്കുകയാണെന്നും അദ്ദേഹം.

ഇങ്ങനെ ഒരു ജവാന് പണിയെടുക്കാനാകുമോ

ഇങ്ങനെ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ പണി എടുക്കന്‍ കഴിയുമോ എന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ഈ വീഡിയോ ഉന്നതരുടെ പക്കലെത്തിയാല്‍ ത്‌ന്റെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും യാദവ് പറയുന്നു.

വീഡിയോ പുറത്തു വന്നത് ഞായറാഴ്ച

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നത്. 24 മണിക്കൂറിനുള്ളില്‍ 7 മില്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ജനുവരി നാലിന് തണുപ്പില്‍ കിടന്നുറങ്ങുന്ന ജവാന്റെ ചിത്രവും യാദവ് ഷെയര്‍ ചെയ്തിരുന്നു. ബിഎസ്എഫിലെ 24 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് യാദവ്.

റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

യാദവിന്റെ വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. മാത്രമല്ല ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയും നടത്തി.

 

ബിഎസ്എഫ് പറയുന്നത്

അതേസമയം യാദവ് അച്ചടക്ക നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥനാണെന്നാണ് ബിഎസ്എഫ് പറയുന്നത്. മദ്യപിച്ച് മോശമായി പെരുമാറിയതിനടക്കമാണ് ഇയാള്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നതെന്നും ബിഎസ്എഫ് വ്യക്തമാക്കുന്നു. കൂടാതെ സൈന്യത്തിന്റെ ട്രാന്‍സിറ്റ് പോസ്റ്റിലാണ് യാദവ് ജോലി നോക്കുന്നതെന്നും ഇവിടെ പരിമിതമായ സൗകര്യങ്ങളേ ഉണ്ടാവുകയുള്ളുവെന്നും ബിഎസ്എഫ് വ്യക്തമാക്കുന്നു. ജനുവരി 31ന് വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷ നല്‍കിയയാളാണ് യാദവെന്നും ബിഎസഎഫ് വ്യക്തമാക്കുന്നു.

English summary
These are clips from a series of four videos posted Sunday afternoon on Facebook by a man, who was later identified by the BSF as Constable Tej Bahadur Yadav, from the force’s 29th battalion based in Jammu and Kashmir.
Please Wait while comments are loading...