കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിസര്‍ക്കാര്‍: മന്ത്രിമാര്‍ ഓര്‍ഡറിട്ടാല്‍ മാത്രം പോര!

Google Oneindia Malayalam News

ദില്ലി: മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുളള ബന്ധത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. ഉദ്യോഗസ്ഥരുടെ ഹാജര്‍ നില മുതല്‍ ഓരോ കാര്യങ്ങള്‍ക്കും ഓരോ മന്ത്രാലയത്തിനും കൃത്യമായ പദ്ധതിയുണ്ട്. അതുപോലെ തന്നെ ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയോടെ കാണുന്നു. ഉദാഹരണമായി ഈയൊരു വാര്‍ത്ത കേള്‍ക്കൂ.

മന്ത്രിമാരോ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളോ വാക്കാല്‍ നല്‍കുന്ന ഉത്തരവുകള്‍ അനുസരിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. മേലധികാരികളില്‍ നിന്നും എഴുതിക്കിട്ടിയ ഉത്തരവിന്മേല്‍ മാത്രം മതി നടപടികള്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഈ നിര്‍ദേശം. ഓരോ മന്ത്രാലയങ്ങളിലേയും ഉദ്യോഗസ്ഥരിലേക്ക് നിര്‍ദേശം പോയിട്ടുണ്ട്.

modi

പ്രധാനപ്പെട്ട പല രേഖകളിലും വാക്കാലുള്ള നിര്‍ദേശം കാരണം കൃത്യതയില്ലാതെ വന്നതാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കാന്‍ കാരണം. ചില കാര്യങ്ങളില്‍ ഫയല്‍ സിസ്റ്റം കൃത്യമായി പാലക്കപ്പെടുമ്പോള്‍ മറ്റ് പലതിലും ഇതില്ല. മന്ത്രിമാരുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വാക്കാലുള്ള ഉത്തരവ് അനുസരിക്കുന്നത് കൊണ്ടാണ് ഇത്. മന്ത്രിമാര്‍ക്കും ഈ നിര്‍ദേശം എത്തിയിട്ടുണ്ട്.

ഏതെങ്കിലും കാരണവശാല്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രി സ്ഥലത്തില്ലാതെ വരികയും ടെലഫോണ്‍ വഴി നിര്‍ദേശം സ്വീകരിക്കേണ്ടിയും വന്നാല്‍ പ്രൈവറ്റ് സെക്രട്ടറിയെ രേഖാമൂലം കാര്യം അറിയിച്ചിരിക്കണം എന്നാണ് നിര്‍ദേശം. എല്ലാ സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ക്കും ആഴ്ചയില്‍ അര മണിക്കൂര്‍ വീതം പ്രത്യേക പരിശീലനം നല്‍കാന്‍ മിനിസ്ട്രി ഓഫ് പേഴ്‌സണലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

English summary
Government officials have been advised not to go ahead with any decision unless written orders are issued by their immediate superiors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X