കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയെ കണ്ണിറുക്കികാട്ടിയ ബസ് ക്ലീനര്‍ക്ക് 3 മാസം തടവുശിക്ഷ

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്ഷേപം തടയുന്ന പോക്‌സോ നിയമപ്രകാരമായിരുന്നു ശിക്ഷ.

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: പതിനേഴു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കണ്ണിറുക്കിക്കാട്ടിയെന്നതിന്റെ പേരില്‍ ബസ് ക്ലീനര്‍ക്ക് കോടതി മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ബര്‍വാനി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എകെ സിങ് ആണ് അപൂര്‍വമായൊരു വിധി പ്രസ്താവിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിക്ഷേപം തടയുന്ന പോക്‌സോ നിയമപ്രകാരമായിരുന്നു ശിക്ഷ.

ഒരു പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായ തിക്കാറാമിനാണ് ജയില്‍ ശിക്ഷ ലഭിച്ചത്. കൂടാതെ 500 രൂപ പിഴയടക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. കഴിഞ്ഞ ജനുവദി 31നായിരുന്നു സംഭവം. ബസ്സില്‍ കൊടുത്തുവിട്ട പാര്‍സല്‍ കൈപ്പറ്റാനായി വിദ്യാര്‍ഥിനി ബര്‍വാനിയിലെ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴായിരുന്നു ക്ലീനര്‍ കണ്ണിറുക്കിയതെന്ന് പറയുന്നു.

jail

പെണ്‍കുട്ടി ഇതിനെ എതിര്‍ത്തപ്പോള്‍ ക്ലീനര്‍ പരിഹസിച്ച് ചിരിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥിനി ഉടന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓടിപ്പോയ തിക്കാറാമിനെ പിന്നീട് അറസ്റ്റ്‌ചെയ്തു. 40 ദിവസം ഇതിനകം തന്നെ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ 50 ദിവസം മാത്രമായിരിക്കും തിക്കാറാമിന്റെ തടവുശിക്ഷ.

ക്ലീനര്‍ക്ക് ശിക്ഷ ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു പെണ്‍കുട്ടിയും നിശബ്ദമായിപ്പോലും അധിക്ഷേപത്തിനിരയാകരുതെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് വിദ്യാര്‍ഥിനി പറയുന്നു. ക്ലീനര്‍ക്ക് ശിക്ഷ ലഭിച്ചതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമത്തിനെതിരെ രംഗത്തെത്തുമെന്നും വിദ്യാര്‍ഥിനി പ്രത്യാശ പ്രകടിപ്പിച്ചു.

English summary
Madhya Pradesh Bus cleaner jailed for three months for winking at a minor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X