കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി യാചിക്കാനാവില്ലെന്ന് കമല്‍ ഹാസന്‍

  • By Sruthi K M
Google Oneindia Malayalam News

ബോസ്റ്റണ്‍: ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന പ്രമുഖര്‍ക്ക് പിന്തുണയുമായി തമിഴ് ഉലകനായകന്‍ കമല്‍ഹാസന്‍. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ആരുടെ മുന്നിലും യാചിക്കാനാവില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

ജനാധിപത്യം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. അത് സംരക്ഷിക്കാന്‍ നിരന്തരമായ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഹാര്‍ഡ്‌വാര്‍ഡ് സര്‍വ്വകലാശാലയിലെ ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കമല്‍.

യാചിക്കാനാവില്ല

യാചിക്കാനാവില്ല

ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ആരുടെ മുന്നിലും യാചിക്കാനാവില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

ജാഗ്രത വേണം

ജാഗ്രത വേണം

ജനാധിപത്യം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. അത് സംരക്ഷിക്കാന്‍ നിരന്തരമായ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും ജനാധിപത്യ വ്യവസ്ഥയുടെ സഹായത്തോടെയാണെന്നും കമല്‍ വ്യക്തമാക്കി.

മതവും രാഷ്ട്രീയവും

മതവും രാഷ്ട്രീയവും

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ലോകനിലവാരത്തില്‍ ഇന്ത്യ എത്തുകയാണ് തങ്ങളുടെ ആവശ്യമെന്നും കമല്‍ പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

ഇന്ത്യയില്‍ അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയെന്നും കമല്‍ പറഞ്ഞു. ജനാധിപത്യം എന്നു പറയുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം എന്നു കൂടിയാണെന്നും കമല്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍

നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍, അതെല്ലാം നമുക്ക് നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Recalling that the rise of Hitler in Germany and imposition of emergency in India came through normal democratic process, actor Kamal Haasan said 'constant vigil' is required to safeguard freedom of speech in a democracy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X