കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്ന സന്യാസിയെ വിമര്‍ശിച്ച ആം ആദ്മി നേതാവ് മാപ്പുപറഞ്ഞു; നേതാവിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഹരിയാണ നിയമസഭയില്‍ നഗ്നനായെത്തി പ്രസംഗിച്ച ദിഗംബര സന്ന്യാസി തരുണ്‍സാഗര്‍ മഹാരാജയെ വിമര്‍ശിച്ച ആം ആദ്മി നേതാവും ഗായകനുമായ വിശാല്‍ ദദ്‌ലാനി മാപ്പു പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദദ്‌ലാനി ക്ഷമ ചോദിച്ചത്. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗ്നരായി ജീവിക്കുന്നതില്‍ വിശ്വസിക്കുന്ന ജൈനമതത്തിലെ ദിഗംബര സന്ന്യാസി മുനി തരുണ്‍സാഗര്‍ മഹാരാജ ഹരിയാണ നിയമസഭയില്‍ പ്രസംഗിച്ചത്. സംഭവം ഏറെ വിവാദമായതിനെ തുടര്‍ന്നാണ് ദദ്‌ലാനി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്ന് ഗായകന്‍ ട്വീറ്റ് ചെയ്തു.

vishal

ഇതോടെ ദദ്‌ലാനിയെ വിമര്‍ശിച്ച് രാഷ്ട്രീയകക്ഷികളും ജൈനവിശ്വാസികളും രംഗത്തെത്തി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ദദ്‌ലാനിക്കെതിരെ ചിലര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസും ദില്ലി ഷാഹ്ദ്ര ുോലീസ് ചുമത്തി.

തരുണ്‍ സാഗര്‍ ആരാധ്യനായ സന്ന്യാസിയാണെന്നാണ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തത്. അതേസമയം, തനിക്കെതിരെ വിമര്‍ശിച്ച ദദ്‌ലാനിയോട് ഒട്ടും ദേഷ്യമില്ലെന്നും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നുമാണ് തരുണ്‍ സാഗറിന്റെ പ്രതികരണം. വിശ്വാസമാണ് തനിക്ക് പ്രധാനം. മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ജീവിക്കുന്നതെന്നും തരുണ്‍സാഗര്‍ പ്രതികരിച്ചു.

English summary
Case filed against Vishal Dadlani over his tweet on Jain religious leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X