കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്കെതിരെ പോലീസ് കേസ്

  • By Muralidharan
Google Oneindia Malayalam News

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഡി എന്‍ എ ചോദ്യം ചെയ്ത നരേന്ദ്ര മോദിയുടെ പരാമര്‍ശമാണ് കേസിന് കാരണം. വടക്കന്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേരാണ് മോദിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുസഫിര്‍പൂരിലെ കോടതിയെ സമീപിച്ചത്.

ബിഹാറിലെ മുസഫിര്‍പൂരില്‍ ബി ജെ പിയുടെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദി നിതീഷ് കുമാറിനെ കടന്നാക്രമിച്ചത്. ബിഹാറിലെ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാര്‍ നേരത്തെ ബി ജെ പി പാളയത്തിലായിരുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് രണ്ട് വര്‍ഷം മുമ്പ് നിതീഷ് കുമാര്‍ എന്‍ ഡി എ വിടുകയായിരുന്നു.

narendra-modi-sad

മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഴുവന്‍ ബിഹാറികളെയും പ്രതിനീധികരിക്കുന്ന ആളാണ്. നിതീഷ് കുമാറിനെ അപമാനിക്കുക എന്നാല്‍ അത് മൊത്തം സംസ്ഥാനത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. ചക്കാര്‍ മൈതാനിയില്‍ തങ്ങള്‍ നരേന്ദ്ര മോദിയുടെ പ്രസംഗം കേട്ടതാണ് എന്നും അതില്‍ നിതീഷ് കുമാറിനെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടായിരുന്നു എന്നും പരാതിക്കാര്‍ പറയുന്നു.

നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിന്റെ നേതാക്കളാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മദന്‍ പ്രസാദ് ഖുശ്‌വാഹയും മസറുള്‍ ഹഖും. മുസഫിര്‍പൂര്‍ സി ജെ എം കോടതി പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.

English summary
Cases filed against PM Modi for his political DNA remark against Bihar CM Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X