കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ചരക്ക് കടത്തില്‍ വന്‍ അഴിമതി, സിബിഐ റെയ്ഡ്

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ട്രെയിനുകളില്‍ സിബിഐ റെയ്ഡ് ചരക്ക് കടത്തലില്‍ വന്‍ അഴിമതി കണ്ടെത്തി. രാജ്യത്തോട്ടാകെയുള്ള ട്രയിനുകളില്‍ സിബിഐ നടത്തിയ വ്യപക റെയ്ഡിനെ തുടര്‍ന്നാണ് ചരക്ക് ഗതാഗതത്തില്‍ ക്രമക്കേട് കണ്ടെത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ 65 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. റയില്‍വേ വിജിലന്‍സ് ഓഫിസര്‍മാര്‍ക്കൊപ്പം അഞ്ഞൂറോളം സിബിഐ ഉദ്യോഗസ്ഥരും പങ്കെടുത്ത റെയ്ഡ് സിബിഐയുടെ എറ്റവും വലിയ ഓപ്പറേഷനിലൊന്നാണ്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍, സ്വകാര്യ കച്ചവടക്കാര്‍, ചരക്ക് നീക്കം നടത്തുന്നവര്‍ എന്നിവര്‍ അന്വേഷണ പരിധിയിലുണ്ട്.

maharashtra-train3-

റെയില്‍വേയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലഭിക്കുന്നത് ചരക്ക് നീക്കത്തിലൂടെയാണ്. ചരക്ക് നീക്കത്തിലുണ്ടാകുന്ന ക്രമക്കേട് മൂലം കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്നതിനൊപ്പം ചരക്ക് വാഗണ്‍ സഞ്ചരിക്കുന്ന ദീര്‍ഘദൂര ട്രാക്കുകള്‍ക്ക് കേട്പാട് സംഭവിക്കുന്നതിനും കാരണമാകുന്നു.

ചരക്ക് നീക്കം നടത്തുന്നതിന് രൂപീകരിച്ച സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി അളവില്‍ കൂടുതല്‍ ചരക്ക് കൊണ്ടുപോകുകയും എന്നാല്‍ ഭാരം അനുവദനീയമായ പരിധിയില്‍ നിലനിര്‍ത്തുന്നതായി റെയില്‍വേ കാണിക്കുകയുമായിരുന്നു.

English summary
In perhaps it's biggest ever operation, 500 CBI officers along with vigilance officers of Indian railways carried countrywide joint surprise checks at 65 locations unearthing major irregularities in the weighment of freight carried in trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X