കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍) പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഇത്തവണ 97.32 ശതമാനമാണ് വിജയം . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ വിജയശതമാനണമാണിത്. 2014ല്‍ 98.72 ശതമാനമായിരുന്നു വിജയം.ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

പരീക്ഷാഫലം cbse.nic.in, cbseresults.nic.inഎന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും രേഖപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. കൂടാതെ എസ്എംഎസ്, ഐവിആര്‍എസ് സംവിധാനങ്ങളും ഫലമറിയാനായി ഉപയോഗിക്കാവുന്നതാണ്.

-cbse-logo.jpg -Properties

8,17,941 ആണ്‍കുട്ടികളും 5,55,912 പെണ്‍കുട്ടികളും ഉള്‍പ്പെടെ 13ലക്ഷം പേരാണ് ഇക്കൊല്ലം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. ബുധനാഴ്ച പന്ത്രണ്ടുമണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ഔദ്യോഗിക സൈറ്റുകളില്‍ നേരത്തെ വിജ്ഞാപനം ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. പുറത്തുവന്നത്. വിജയ ശതമാനത്തില്‍ കേരളമായിരുന്നു മുന്നില്‍

English summary
The Class 10th results 2015 for Central Board of Secondary Education (CBSE) have been declared.This comes as a sigh of relief to over 13 lakh students who appeared for this exam this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X