കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് മോദിയുടെ 'വിഷു ബമ്പര്‍' ! ആദ്യം അരി വെട്ടി, ഇപ്പോള്‍ മണ്ണെണ്ണയും,അടുത്തത് പഞ്ചസാര...

16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.

Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ മണ്ണെണ്ണ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്.

ഇതോടെ, കേരളത്തിലെ ഒരു കുടുംബത്തിന് കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമേ ഇനി മുതല്‍ ലഭിക്കുകയുള്ളു. 2000 കിലോലിറ്ററോളം മണ്ണെണ്ണ കേരളം വകമാറ്റി വിതരണം ചെയ്തതാണ് വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണം. സബ്‌സിഡിയില്‍ ലഭിക്കുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് മറിച്ചുകൊടുക്കുന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്.

rationshop

മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കുന്നതിനായി നല്‍കുന്ന മണ്ണെണ്ണയാണ് നല്‍കുന്നത്. നേരത്തെ കേരളത്തിനുള്ള അരിവിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.

ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും നിലയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പഞ്ചസാരയും നഷ്ടമാകും. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Again Central Government cut shorts kerala's ration share.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X