കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിയ്ക്കാന്‍ മോദി ഒരുങ്ങുന്നു?

Google Oneindia Malayalam News

ദില്ലി: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിയ്ക്കാനൊരുങ്ങുന്നതായി വാര്‍ത്ത. ലോകത്തിന് തന്നെ ഭീഷണി ആയിക്കൊണ്ടിരിയ്ക്കുന്ന ഐസിസുമായി ബന്ധമാരോപിച്ചാണ് നീക്കമെന്നാണ് വാര്‍ത്തകള്‍.

ഐസിസിന് ഇന്ത്യയിലെ നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധന നീക്കമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Popular Front

മംഗളം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് സംസ്ഥാന സര്‍ക്കാരും അനുകൂലമാണെന്ന് വാര്‍ത്തയില്‍ പറയുന്നു. സംഘടന ഏറ്റവും ശക്തമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായതിന് പിറകേയാണ് എന്‍ഡിഎഫ് എന്ന സംഘടന കേരളത്തില്‍ ശക്തിപ്രാപിയ്ക്കുന്നത്. എന്‍ഡിഎഫ് തന്നെയാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി മാറിയത്.

കേരളത്തില്‍ ഏറെ വിവാദമായ കൈവെട്ട് കേസിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ പ്രവര്‍ത്തിയ്ക്കുന്ന തേജസ് ദിനപ്പത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു.

English summary
Central Government planning to ban Popular Front-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X