കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസുകളില്‍ മോദിയുടെ ചിത്രം വയ്ക്കാന്‍ നിര്‍ദ്ദേശം, 'എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍', പൊങ്കാല തുടങ്ങി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരുടെ ഓഫീസ് മുറികളില്‍ രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം ഇനി പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേസം. സ്ഥാപനങ്ങളിലെ കോണ്‍ഫറന്‍സ് മുറികളിലും ചിത്രം വേണം. ഉപയോഗിയ്‌ക്കേണ്ട ചിത്രം സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലുണ്ട്.

വിഞ്ജാപനം വളരെ വേഗത്തില്‍ നടപ്പിലാക്കന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന പതിവുണ്ട്. ഭരണത്തിന്റെ ഒന്നാം വര്‍ഷം പിന്നിടുമ്പോഴാണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിയ്ക്കുകയാണ്...

 നിര്‍ബന്ധമായും

നിര്‍ബന്ധമായും

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധ നിര്‍ദ്ദേശം. രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്നാണ് നിര്‍ദ്ദേശം

സര്‍ക്കുലര്‍

സര്‍ക്കുലര്‍

ഉപയോഗിയ്‌ക്കേണ്ട ചിത്രം, ഫ്രെയിമിന്റെ വലിപ്പം ഇവ സംബന്ധിച്ച നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

പൊതുമേഖല സ്ഥാപനങ്ങളില്‍

പൊതുമേഖല സ്ഥാപനങ്ങളില്‍

പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രധാന ഉദ്യോഗസ്ഥന്റെ ഓഫീസ് മുറിയിലും കോണ്‍ഫറന്‍സ് ഹാളിലും ജനങ്ങള്‍ എത്തുന്ന മറ്റ് പ്രധാന ഇടങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമന്നാണ് നിര്‍ദ്ദേശം

ഇതെന്താ ഇങ്ങനെ

ഇതെന്താ ഇങ്ങനെ

രാഷ്ട്രപിതാവ്, രാഷ്ട്രപതി എന്നിവരുടെ ചിത്രങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ വയ്ക്കുന്ന പതിവുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രവും കര്‍ശനമായ് വയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്

ഉത്തരവില്ലാതെ

ഉത്തരവില്ലാതെ

സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതേയും പല കേന്ദ്രമന്ത്രിമാരും തങ്ങളുടെ ഓഫീസ് മുറികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വച്ചിട്ടുണ്ട്

വിലകുറഞ്ഞ അടവ്

വിലകുറഞ്ഞ അടവ്

ഇമേജ് നിലനിര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ വിലകുറഞ്ഞ അടവാണ് ഇതെന്ന് കോണ്‍ഗ്രസസ്

കോണ്‍ഗ്രസും

കോണ്‍ഗ്രസും

യുപിഎ ഭരണകാലത്ത് ചില കേന്ദ്രമന്ത്രിമാര്‍ ഓഫീസ് മുറികളില്‍ അന്നത്തെ പ്രധാനമന്ത്രി മന്ഡമോഹന്‍ സിങിന്റെ ചിത്രം വച്ചിരുന്നു

വിവാദം

വിവാദം

ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെ വിവാദത്തിലാക്കുകയാണ് പ്രധാനമന്ത്രിയുടെ ചിത്രം സംബന്ധിച്ച പുതിയ സര്‍ക്കുലര്‍.

English summary
Central Government's new circular became Controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X