കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എഫ്ഡിസി: സുരേഷ് ഗോപിയെ ബിജെപി തീര്‍ത്തും കൈവിട്ടു?

  • By Muralidharan
Google Oneindia Malayalam News

ദേശീയ ഫിലിം വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന നടന്‍ സുരേഷ് ഗോപിയെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി പൂര്‍ണമായും കൈവിട്ടോ. എന്‍ എഫ് ഡി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തന്നെ വ്യക്തമാക്കിയതാണ് സംശയത്തിന് കാരണം.

വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് വാര്‍ത്താ വിനിമയ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിയെ എന്‍ എഫ് ഡി സി ചെയര്‍മാനാക്കുന്ന കാര്യത്തില്‍ ബി ജെ പി തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഈ സ്ഥാനത്തെത്തുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പുണ്ട് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

സുരേഷ് ഗോപി പറഞ്ഞത് പച്ചക്കള്ളമോ

സുരേഷ് ഗോപി പറഞ്ഞത് പച്ചക്കള്ളമോ

എന്‍ എഫ് ഡി സി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം കൂടി പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സ്ഥീരികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ചെയര്‍മാനെ നിയമിക്കുകയോ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നാണ് കിട്ടിയ മറുപടി.

അപ്പോള്‍ നടന്നു എന്ന് പറയപ്പെടുന്ന ചര്‍ച്ചയോ

അപ്പോള്‍ നടന്നു എന്ന് പറയപ്പെടുന്ന ചര്‍ച്ചയോ

ദില്ലിയിലെത്തിയ സുരേഷ് ഗോപി മെയ് മാസത്തില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയോടും റാത്തോഡിനോടും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമായി എന്നാണ് പ്രചരിക്കപ്പെട്ടിരുന്ന വാര്‍ത്ത. ഇതിലെ സത്യമെന്താണ്.

ദേശീയ പത്രങ്ങളും ആഘോഷിച്ചു

ദേശീയ പത്രങ്ങളും ആഘോഷിച്ചു

മലയാളം പത്രങ്ങള്‍ മാത്രമല്ല, ദേശീയ പത്രങ്ങളും സുരേഷ് ഗോപി എന്‍ എഫ് ഡി സി ചെയര്‍മാനാകും എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം ഈ വാര്‍ത്തയ്ക്ക് ഉണ്ടായില്ല എന്ന് മാത്രം.

ബി ജെ പി ക്ക് പ്രശ്‌നമുണ്ടോ

ബി ജെ പി ക്ക് പ്രശ്‌നമുണ്ടോ

സുരേഷ് ഗോപിയെ എന്‍ എഫ് ഡി സി ചെയര്‍മാനാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുമ്പേ പറഞ്ഞത്. തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട് എന്നും തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നുമാണ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ അന്ന് പറഞ്ഞത്.

പണി കൊടുത്തത് മുരളീധരനോ

പണി കൊടുത്തത് മുരളീധരനോ

സുരേഷ് ഗോപിക്ക് ചെയര്‍മാന്‍ സ്ഥാനം കയ്യെത്തും ദൂരത്ത് നഷ്ടമാകാന്‍ കാരണം ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വി.മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണത്രേ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സുരേഷ് ഗോപിയെ ഓഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

സഹമന്ത്രിക്ക് തുല്യം

സഹമന്ത്രിക്ക് തുല്യം

കേന്ദ്ര സഹമന്ത്രിസ്ഥാനത്തിന് തുല്യമായ പദവിയാണ് എന്‍ എഫ് ഡി സി ചെയര്‍മാന്റേത്. വിദേശ ചിത്രങ്ങള്‍ രാജ്യത്ത് എത്തിക്കുന്നതും ഇന്ത്യന്‍ ചിത്രങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതും മറ്റും എന്‍ എഫ് ഡി സി വഴിയാണ്.

നായര്‍ ബാങ്കും പണി കൊടുത്തു

നായര്‍ ബാങ്കും പണി കൊടുത്തു

ഗ്ലോബല്‍ എന്‍ എസ് എസ് സമ്മേളനത്തില്‍ സംസാരിക്കവേ നായര്‍ ബാങ്ക് എന്ന ആശയം സുരേഷ് ഗോപി മുന്നോട്ട് വെച്ചിരുന്നു. ഇതും താരത്തിനെതിരെ ഒട്ടേറെ വിമര്‍ശനത്തിന് കാരണമായി. നായന്മാര്‍ സ്വയം ശാക്തീകരിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആഹ്വാനം.

ബി ജെ പി അനുഭാവം

ബി ജെ പി അനുഭാവം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സുരേഷ് ഗോപി തന്റെ ബി ജെ പി അനുഭാവം പുറത്താക്കിയത്. മോദിയുടെ സത്യപ്രതിജ്ഞ കാണാനായി സുരേഷ് ഗോപി ദില്ലിക്ക് പോയി

അടിമ ഗോപിയാണോ

അടിമ ഗോപിയാണോ

നരേന്ദ്രമോദിയുടെ അടിമയാകാന്‍ വരെ തയ്യാറാണ് എന്ന പ്രസ്താവന സുരേഷ് ഗോപിക്ക് ഒരുപാട് വിമര്‍ശകരെ ഉണ്ടാക്കിയിരുന്നു. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയ സുരേഷ് ഗോപിയെ വിളിക്കുന്നത് തന്നെ അടിമ ഗോപി എന്നാണ്.

English summary
IT Ministry rejects the reports that Suresh Gopi appointment as NDFC chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X