കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലി കശാപ്പ് നിരോധനം!!!! കോടതി വിധി അനുസരിക്കുമെന്നു തമിഴ്നാട്!! പ്രതിഷേധിച്ച് പ്രതിപക്ഷം!

മുഖ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമല്ലാത്തതെന്ന പ്രതിപക്ഷനേതാവ്

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ അറവ് നിരോധനത്തെ സംബന്ധിച്ച് സുപ്രീം കോടതിയുടേയും മദ്രാസ് ഹൈക്കോടതിയുടോയും വിധി എന്തായാലും അതിനെ അംഗീകരിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി.നിയമസഭയിൽ പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ന്യൂയോർക്കിൽ നിന്നും ലണ്ടനിലെത്താൻ ഇനി രണ്ടര മണിക്കൂർ മതി!!!! പുതിയ സൂപ്പർ സോണിക് വിമാനംന്യൂയോർക്കിൽ നിന്നും ലണ്ടനിലെത്താൻ ഇനി രണ്ടര മണിക്കൂർ മതി!!!! പുതിയ സൂപ്പർ സോണിക് വിമാനം

കന്നുകാലി കശപ്പു നിരോധനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ് അതിനാലാണ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടാത്തതെന്നും പളനി സാമി അറിയിച്ചു.എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തികരമാകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. കന്നുകാലി കശാപ്പ് നിയന്ത്രണം വ്യക്തി സ്വതന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. കൂടാതെ ഈ വിഷയത്തിൽ കാര്യക്ഷമമായല്ല മുഖ്യമന്ത്രി ഇടപെടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

edapadi palni swami

മെയ് 23 നാണ് കന്നുകാലി കശാപ്പു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഉത്തരവിറക്കിയത്. ഇതെ ദിവസം തന്നെ മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കപ്പെട്ടു. തുടർന്ന് നാല് ആഴ്ചത്തേക്ക് പ്രസ്തുത ഉത്തരവ് കോടതി മരവിപ്പിച്ചിരുന്നു.

English summary
Tamil Nadu Chief Minister K Palaniswami on Tuesday informed the Assembly that court rulings on the Centre’s ban on cattle sale for slaughter at animal markets would be followed and declined to accept the opposition demand to pass a resolution against the new rules.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X