കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വ്വം മോദിമയം, മോദിയും അമിത് ഷായും ചായക്കപ്പിലും

Google Oneindia Malayalam News

അമൃത്സര്‍: ശതാബ്ദി എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ചായയ്ക്ക് പറഞ്ഞ യാത്രക്കാര്‍ ഒരു നിമിഷം ഞെട്ടിയിട്ടുണ്ടാകണം. കാരണം മറ്റൊന്നുമല്ല, അത്രയ്ക്കും പരിചിതമായ രണ്ട് മുഖങ്ങളാണ് ചായക്കപ്പില്‍. പ്രധാനമന്ത്രി മോദിയും സൈന്യാധിപന്‍ അമിത് ഷായും. ബി ജെ പിയില്‍ ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രം സൃഷ്ടിക്കാനാണ് ആളുകളോട് മോദിയും ഷായും ചായകപ്പിലിരുന്ന് അഭ്യര്‍ഥിക്കുന്നത്.

ട്രെയിനുകളിലും നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ട്ടി ക്യാംപെയ്ന്‍ നടത്തുകയാണോ എന്ന് സംശയിക്കാന്‍ വരട്ടെ, സംഭവം അതല്ല. ബി ജെ പിയുടെ പാര്‍ട്ടി റാലിക്ക് നമോ ചായ കൊടുക്കാനുള്ള കപ്പുകള്‍ മാറി ട്രെയിനില്‍ എത്തിയതാണ് ഇത്. സങ്കല്‍പ് ഫൗണ്ടേഷന്‍ എന്ന ദില്ലി എന്‍ ജി ഒ ആണ് ഇതിന് പിന്നില്‍. ഇവരുടെ സീനിയര്‍ വൈസ് പ്രസിഡണ്ടായ രാജീവ് മിത്തലിന് റെയില്‍വേയില്‍ കാറ്ററിംഗ് സര്‍വ്വീസുണ്ട്.

modi-chaypecharcha

അബദ്ധത്തിലാണ് ഈ കപ്പുകള്‍ അമൃത്സര്‍ എക്‌സ്പ്രസിലെത്തിയതെന്ന് രാജീവ് മിത്തല്‍ സമ്മതിച്ചു. ഇത്തരം കപ്പുകള്‍ അമിത് ഷായുടെ പരിപാടികളില്‍ ഇതിന് മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ കപ്പുകള്‍ പാര്‍ട്ടി പരിപാടികള്‍ക്ക് ഉള്ളതാണ്. ബി ജെ പിയില്‍ ചേരാനുള്ള ടോള്‍ ഫ്രീ നമ്പറുകളും ചായക്കപ്പിലുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍ പരസ്യം പതിച്ചിട്ടുള്ള കപ്പുകളാണ് ട്രെയിനില്‍ വിതരണം ചെയ്യേണ്ടിയിരുന്നത്.

തനിക്ക് ബി ജെ പിയുമായി ബന്ധമൊന്നുമില്ല എന്നാണ് രാജീവ് മിത്തല്‍ പറയുന്നത്. നല്ല കാര്യം ആര് ചെയ്താലും അവരെ അംഗീകരിക്കും. കോണ്‍ഗ്രസ് സര്‍ക്കാരാണ് നല്ലത് ചെയ്യുന്നതെങ്കില്‍ അവരെ പിന്തുണയ്ക്കും. അതേസമയം ഈ ചയക്കപ്പുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല എന്ന കാര്യം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ചന്ദര്‍ ഗോയല്‍ പറഞ്ഞു.

English summary
Chai pe charcha in trains with images of Modi and Shah on cups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X