കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍മിനാറിന് ബലക്ഷയം വന്നാല്‍ പൊളിച്ച് നീക്കുമെന്ന് തെലുങ്കാന മന്ത്രി

  • By Aiswarya
Google Oneindia Malayalam News

ഹൈദരാബാദ്: ചരിത്ര സ്മാരകമായ ചാര്‍മിനാര്‍ കാലപ്പഴക്കം കൊണ്ട് തകര്‍ന്നാല്‍ അത് പൊളിച്ച് നീക്കുമെന്ന് തെലുങ്കാന മന്ത്രി മഹ്മൂദ് അലി .

90 വര്‍ഷം പഴക്കമുള്ള ഒസ്മാനിയ ജനറല്‍ ആശുപത്ര പുനര്‍നിര്‍മിക്കാനുള്ള ഗവണ്‍മെന്റിന്റെ വാദത്തെ പിന്തുണച്ച് സംസാരിക്കവെ മഹ്മൂദ് അലി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തെ പൊളിച്ച് നീക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ എതിര്‍ത്തു ഉയര്‍ന്നു കൊണ്ടിരിക്കുകയാണ് മന്ത്രിയുടെ പരാമര്‍ശം.

hyderabad-

അടുത്ത ഇരുനൂറോ നാനൂറോ അഞ്ഞൂറോ വര്‍ഷത്തിന് ശേഷം ചാര്‍മിനാറിന്റെ അവസ്ഥ മോശമായാല്‍ അതും പൊളിച്ചുമാറ്റേണ്ടി വരും. ഒരു കെട്ടിടത്തിന്റെ അവസ്ഥ മോശമായാല്‍ അത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീണ് നിരവധി ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാം എന്നാണ് മന്ത്രി പറഞ്ഞത്

സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മോശം അവസ്ഥയിലുള്ള ഒസ്മാനിയ ജനറല്‍ ആശുപത്രി പുനര്‍നിര്‍മിക്കുന്നതിന് വേണ്ടി താന്‍ പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് മഹ്മൂദ് അലി വ്യക്തമാക്കി.

English summary
Telangana deputy chief minister Mahmood Ali cause a stir on Sunday after remarking that the historic "Charminar" would be razed if it became dilapidated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X