കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ശിവ ഒളിച്ചുകഴിഞ്ഞത് ആഴ്ചകള്‍; കുടുക്കിയത് കാമുകി

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കോളിളക്കം സൃഷ്ടിച്ച കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായ ഏറ്റവും ഒടുവിലത്തെ ആളാണ് കോളജ് അധ്യാപകനായ ശിവ. തിങ്കളാഴ്ച ഹൊസുര്‍ റോഡിലുള്ള പണിതീരാത്ത ഒരു കെട്ടിടത്തില്‍ നിന്നുമാണ് ശിവയെ പോലീസ് പിടികൂടിയത്. 20 ദിവസമായി ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു ശിവ എന്നാണ് പോലീസ് പറയുന്നത്.

ഒളിവില്‍ കഴിയുകയായിരുന്നു എന്ന് കരുതി ശിവയുടെ ആഡംബരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വിലകൂടിയ മദ്യമേ ശിവ കുടിക്കൂ. കൂട്ടിന് കാമുകിമാര്‍. പോലീസ് അറസ്റ്റ് ചെയ്യുമ്പോഴും ശിവയുടെ കയ്യില്‍ മദ്യമുണ്ടായിരുന്നു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കര്‍ണാടക സി ഐ ഡി ശിവ എന്ന ശിവകുമാരയ്യയെ വലയിലാക്കിയത്.

police

മൈസൂര്‍ റോഡിലുള്ള കാമുകിയുമായി ബന്ധപ്പെട്ടതാണ് ശിവയെ വലയില്‍ പെടുത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയിലെ സുപ്രധാന കണ്ണിയാണ് ശിവയെന്ന് സി ഐ ഡി ഡി ജി പി കിഷോര്‍ ചന്ദ്ര പറയുന്നു. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 11 പേരാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായിട്ടുള്ളത്.

കാമുകിമാര്‍ 20, കുടിക്കുന്നത് ഷിവാസ് റീഗല്‍; ബെംഗളൂരുവില്‍ ശിവയല്ല, ഗുരുജി!കാമുകിമാര്‍ 20, കുടിക്കുന്നത് ഷിവാസ് റീഗല്‍; ബെംഗളൂരുവില്‍ ശിവയല്ല, ഗുരുജി!

എന്നാല്‍ ഈ കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന കുമാരസ്വാമി എന്ന കിരണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം ശിവയിലൂടെ കുമാരസ്വാമിയിലെത്താമെന്ന് പോലീസും കരുതുന്നു. തട്ടിപ്പും ആഡംബര ജീവിതത്തോടുള്ള ഭ്രമവുമാണ് ശിവയെ ഈ കേസില്‍ കുടുക്കിയത് എന്നാണറിയുന്നത്. ശിവ എന്നും ശിവകുമാരയ്യ എന്നും പേരുള്ള ഇയാള്‍ ബെംഗളൂരുവില്‍ അറിയപ്പെടുന്നത് ഗുരുജി എന്നാണ്. അക്കഥ അടുത്ത പേജില്‍.

English summary
CID nabs PU paper leak main accused Shiva aks Shivakumaraiah from Hosur Road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X