കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് 30 മിനിറ്റ്!! വിമാനത്തേക്കാള്‍ ചെലവും കുറവ്

Google Oneindia Malayalam News

ചെന്നൈ: 30 മിനിറ്റിനുള്ളില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലെത്താനുള്ള സൗകര്യം ഉടന്‍. അമേരിക്കന്‍ കമ്പനിയാണ് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്നത്. ഹൈപ്പര്‍ ലൂപ്പ് വണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ എലന്‍ മസ്‌കാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനം ഉപയോഗിച്ച് യാത്രാസമയം ചുരുക്കുന്നതിനുള്ള പ്രമേയം മുന്നോട്ടുവച്ചിട്ടുള്ളത്.

മുംബൈയിലെത്താന്‍ ഹൈപ്പര്‍ലൂപ്പിന് ഒരു മണിക്കൂര്‍ മതിയാവുമെന്നാണ് ഹൈപ്പര്‍ ലൂപ്പിന്റെ ഉപജ്ഞാതാവായ എലന്‍ മസ്‌കിന്റെ കണ്ടെത്തല്‍. ലോകത്തില്‍ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദുബായിക്കും അബുദാബിയ്ക്കുമിടയില്‍ വരുമെന്നാണ് കരുതുന്നത്.

എന്താണ് ഹൈപ്പര്‍ ലൂപ്പ്

എന്താണ് ഹൈപ്പര്‍ ലൂപ്പ്

വിമാനത്തേക്കാള്‍ വേഗതയേറിയ ട്രെയിന്‍ ഗതാഗതമാണ് ഹൈപ്പര്‍ലൂപ്പ്. എന്നാല്‍ റെയില്‍പ്പാതയുടെ സ്ഥാനത്ത് പ്രത്യേകം വികസിപ്പിച്ചെടുത്ത സ്റ്റീല്‍ ട്യൂബുകളാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്.

പ്രവര്‍ത്തനം എങ്ങനെ

പ്രവര്‍ത്തനം എങ്ങനെ

1,300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ ലൂപ്പില്‍ യാത്രക്കാര്‍ക്ക് പുറമേ ചരക്കുകളും കുറഞ്ഞ മര്‍ദ്ദമുള്ള സ്റ്റീല്‍ ട്യൂബിലൂടെ തള്ളുന്നതാണ് ഗതാഗത രീതി. ഓരോ 30 സെക്കന്റിലും ഓരോ ക്യാബിനുകള്‍ വീതം നീക്കാനാവുന്നതാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത.

കമ്പനിയ്ക്ക് കണ്ണ് ഇന്ത്യയില്‍

കമ്പനിയ്ക്ക് കണ്ണ് ഇന്ത്യയില്‍

ഇന്ത്യയില്‍ ചെന്നൈ- ബെംഗളൂരു, ചെന്നൈ- മുംബൈ, ബെംഗളൂരൂ തിരുവനന്തപുരം, മുംബൈ- ദില്ലി എന്നീ റൂട്ടുകളില്‍ ഹൈപ്പര്‍ലൂപ്പ് ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് ഹൈപ്പര്‍ലൂപ്പ് വണ്‍ ട്വീറ്റ് ചെയ്യുകയായി
രുന്നു. ഇതിന് പുറമേ ഇതേ ആവശ്യവുമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും ഹൈപ്പര്‍ലൂപ്പ് സമീപിച്ചിട്ടുണ്ട്.

വിദഗ്ദ സമിതി ചെന്നൈയിലേയ്ക്ക്

വിദഗ്ദ സമിതി ചെന്നൈയിലേയ്ക്ക്

ഇന്ത്യയില്‍ ഹൈപ്പര്‍ ലൂപ്പ് സര്‍വ്വീസ് ആരംഭിക്കുന്നതിനായി ചെന്നൈ- ബെംഗളൂരു റൂട്ടിനെക്കുറിച്ച് ചൈനീസ്, ജാപ്പനീസ് സംഘങ്ങള്‍ പഠനം ആരംഭിച്ചിട്ടുണ്ട്. ട്രാക്ക് സ്ഥാപയ്ക്കല്‍ ട്രെയിനിന്റെ വേഗത സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയണ് പരിശോധിയ്ക്കുന്നത്.

പണം സമയത്തിന്

പണം സമയത്തിന്

ഹൈപ്പര്‍ലൂപ്പില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് പകരമായി യാത്ര ചെയ്യാനെടുക്കുന്ന സമയത്തിനാണ് പണം ഈടാക്കുകയെന്നതാണ് ഒരു പ്രത്യകതയെന്ന് കമ്പനി വെബ്ബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിനായി നേരത്തെ തയ്യാറാക്കിയ ട്യൂബുകളും നടത്തിപ്പ് ചെലവ് ചുരുക്കുന്നതിനായി തൂണുകളില്‍ സോളാര്‍ പാനലുകളും വിന്‍ഡ് മില്ലുകളും സ്ഥാപിയ്ക്കും.

ലോകത്തില്‍ ആദ്യത്തേത്

ലോകത്തില്‍ ആദ്യത്തേത്

ലോകത്തില്‍ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദുബായിക്കും അബുദാബിയ്ക്കുമിടയില്‍ വരുമെന്നാണ് കരുതുന്നത്. ഇതോടെ 90 മിനിറ്റ് യാത്രയ്ക്ക് 12 മിനിറ്റ് മാത്രമാണ് ആവശ്യമായി വരുന്നത്.

English summary
Hyperloop is a proposed very high speed transport system pioneered by US entrepreneur and inventor Elon Musk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X