കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുത്തത് 24 കോടിയുടെ പുതിയ നോട്ടുകള്‍; കള്ളപ്പണ ശേഖരം തമിഴ്‌നാട്ടില്‍!!

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 142 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവുമാണ്

  • By Sandra
Google Oneindia Malayalam News

ചെന്നൈ: നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ആദായ നികുതി വകുപ്പ് നടത്തിവരുന്ന റെയ്ഡില്‍ കണ്ടെടുക്കുന്നത് കോടിക്കണക്കിന് രൂപ. നവംബര്‍ എട്ടിന് ശേഷം നടത്തിയ റെയ്ഡില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം പിടിച്ചെടുത്തത് 142 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും പണവുമാണ്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒമ്പതിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 90 കോടി രൂപയും 100 കിലോ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. ഇതില്‍ 70 കോടി രൂപ പുതിയ നോട്ടുകളും 20 കോടി രൂപ പഴയ നോട്ടുകളുമാണുണ്ടായിരുന്നത്.

 വെല്ലൂരില്‍ നിന്ന്

വെല്ലൂരില്‍ നിന്ന്

ഒടുവില്‍ ആദായ നികുതി വകുപ്പ്
ടത്തിയ റെയ്ഡില്‍ 24 കോടി രൂപയാണ് വെല്ലൂരില്‍ കാറില്‍ നിന്ന് പിടിച്ചെടുത്തത്. പുതിയ 2000 രൂപ നോട്ടുകളാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇതോടെ 166 കോടി രൂപയാണ് ഒറ്റ സംഭവത്തില്‍ പിടിച്ചെടുത്തത്.

 പത്ത് കോടി പുതിയ നോട്ട്

പത്ത് കോടി പുതിയ നോട്ട്

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 142 കോടി കണക്കില്‍പ്പെടാത്ത സ്വത്തില്‍ 10 കോടി രൂപ പുതിയ നോട്ടുകളും 127 കിലോഗ്രാം സ്വര്‍ണ്ണവുമാണുള്ളത്. നികുതി വെട്ടിച്ച് സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം ചെന്നൈയിലെ പലയിടങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു. രണ്ട് ദിവസത്തിനിടെയായിരുന്നു സംഭവം.

അന്വേഷണം പുതിയ നോട്ടുകളിലേയ്ക്ക്

അന്വേഷണം പുതിയ നോട്ടുകളിലേയ്ക്ക്

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ ശേഖര്‍ റെഡ്ഡിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തിയുടെ കയ്യില്‍ ഇത്രയധികം പുതിയ നോട്ടുകള്‍ എത്തിയത് എങ്ങനെയാണെന്നാണ് അന്വേഷിച്ചുവരുന്നത്. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വര്‍ണ്ണവും.

രേഖകളില്ലാതെ പണം

രേഖകളില്ലാതെ പണം

ബാങ്കില്‍ നിന്നുള്ള രേഖകളൊന്നുമില്ലാതെയാണ് 2000 രൂപയുടെ നോട്ടുകെട്ടുകള്‍ ആദായനികുതി വകുപ്പ് കണ്ടെടുത്തത്. ഇതാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ജനിപ്പിച്ചത്. ചെന്നൈയില്‍ കോണ്‍ട്രാക്ടറായ റെഡ്ഡി പിടിച്ചെടുത്ത സ്വര്‍ണ്ണം തന്റേതാണെന്ന് അവകാശപ്പെടുകയായിരുന്നു.

English summary
A fresh seizure of Rs 24 crore cash in new notes was today made by the Income Tax department, adding to the biggest haul of cash and gold post demonetisation, in which over Rs 142 crore unaccounted assets have been recovered in tax operations so far here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X