കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്യാന്‍ എടുത്തുചാടിയത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ ദേഹത്ത്, സ്ത്രീ മരിച്ചു!

  • By Desk
Google Oneindia Malayalam News

ചെന്നൈ: വീട്ടുമുറ്റത്ത് ഉറങ്ങാന്‍ കിടന്ന 70 കാരി മരിച്ചു. ആത്മഹത്യ ചെയ്യാന്‍ വേണ്ടി കെട്ടിടത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ ആള്‍ ദേഹത്ത് വീണാണ് സ്ത്രീ മരിച്ചത്. ചെന്നൈയിലെ അശോക് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ശാരദ എന്ന 70 കാരിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

കെട്ടിടത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ സെല്‍വം എന്ന ചെറുപ്പക്കാരന് ഗുരുതരമായി പരിക്കേറ്റു. സെല്‍വത്തിനെയും ശാരദയെയും ഉടന്‍തന്നെ രായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്.

dead-body-

സെല്‍വം ആശുപത്രിയില്‍ ചികിത്സയിലാണ്. ശാരദ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് സെല്‍വം. ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുമാരന്‍ നഗര്‍ പോലീസ് സംഭവം അന്വേഷിക്കുന്നു.

English summary
Sleeping woman killed by falling man attempting suicide in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X