പാക് കപ്പല്‍ ശ്രീലങ്കയില്‍: ഇന്ത്യ ആശങ്കയില്‍, കള്ളനോട്ടിന്റെ വഴി തെളിഞ്ഞു!!

  • Updated:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ തുറമുഖങ്ങളില്‍ കള്ളനോട്ട് നിറച്ച കണ്ടെയ്‌നറുകള്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ചെന്നൈ തുറമുഖത്ത് തിരച്ചില്‍ ശക്തം. നേരത്തെ തുഗ്ലക്കാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ തുറമുഖങ്ങളില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ ശക്തമാക്കിയിരുന്നു. പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ 1000 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പുറമേ ശ്രീലങ്കയില്‍ പാക് നാവികസേന കപ്പല്‍ നങ്കൂരമിട്ടതും ഇന്ത്യന്‍ തുറമുഖങ്ങളിലെ സുരക്ഷയും തിരച്ചിലും ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.

നവംബറില്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെ പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ വ്യാജന്‍ പാകിസ്താന്‍ പുറത്തിറക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. ബ്ംഗ്ലാദേശില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കണ്ടെയ്‌നറുകളില്‍ വ്യാജനോട്ടുകള്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ തീരത്തെ തുറമുഖങ്ങളിലും പതിവിന് വിപരീതമായി ചരക്കുഗതാഗതം നിര്‍ത്തിവച്ച് പരിശോധന നടത്തിയിരുന്നു.

വ്യാജന്റെ കളികള്‍

പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ അച്ചടിക്കുന്ന വ്യാജ നോട്ടുകള്‍ ശ്രീലങ്ക, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. പശ്ചിമ ബംഗാള്‍ വഴി ഇന്ത്യയിലേക്ക് വ്യാജനോട്ടുകള്‍ എത്തുന്ന പ്രശ്‌നത്തെ ബംഗാള്‍ പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി മാല്‍ഡ കേന്ദ്രീകരിച്ചാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു.

തുറമുഖങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

400 കോടിയുടെ വ്യാജനോട്ടുകള്‍ കണ്ടെയ്‌നറില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്തെ അഞ്ചിലധികം തുറമുഖങ്ങളില്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുഗ്ലക്കാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ തുറമുഖങ്ങളാണ് നിരീക്ഷണത്തിലുള്ളത്. ഇവിടങ്ങളിലെ കപ്പല്‍ ഗതാഗതയും ചരക്കുമാറ്റവും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. നോട്ടുകളുമായെത്തിയ കണ്ടെയ്‌നര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്റലിജന്‍സ് ചൂണ്ടിക്കാണിച്ചിരുന്നു.

ചരക്കുഗതാഗതത്തിന് നിയന്ത്രണം

രാജ്യത്തെ അഞ്ച് തുറമുഖങ്ങളിലെ ചരക്കുഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. റവന്യൂ ഇന്റലിജന്‍സിന്റെ 80 അംഗ ഓഫീസര്‍മാരുള്‍പ്പെട്ട സംഘം എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഇതിന പിറകെ ഇന്ത്യയിലേയ്ക്ക് ആയുധങ്ങള്‍ എത്തിയെന്ന വാര്‍ത്തയും സുരക്ഷാപരിശോധന ശക്തമാക്കുന്നതിന് ഇടയാക്കിയിരുന്നു.

ഇന്ത്യയ്ക്ക് ആശങ്ക ശ്രീലങ്കന്‍ തീരത്ത്

പാക് നാവിക സേന കപ്പലുകളായ നാസര്‍ എ- 47, സെയ്ഫ് എഫ്എഫ്ജി- 253 എന്നിവ ശ്രീലങ്കയില്‍ നങ്കൂരമിട്ടത് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ നാവിക സേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനികാഭ്യാസം നടത്തി.

 

 

അറസ്റ്റ് വഴിത്തിരിവില്‍

ബംഗാളിലെ മാല്‍ഡയില്‍ നിന്ന് കള്ളനോട്ടുകളുമായി പിടികൂടിയ ആളില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചതെന്ന വിവരം ലഭിക്കുന്നത്. ഇതിന് പുറമേ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കള്ളനോട്ടുകള്‍ എത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

 

 

English summary
Raids are being conducted at the Chennai Port by the Directorate of Revenue Intelligence (DRI) and customs to check counterfeit currency smuggling.
Please Wait while comments are loading...