കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കില്ലെങ്കില്‍ മാത്രം സ്‌കൂളില്‍ അഡ്മിഷന്‍

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലെന്നും പുതിയ അക്കൗണ്ട് തുറക്കില്ലെന്നും ഉപ്പിട്ട് നല്‍കിയാന്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍. നടക്കുന്ന കാര്യമാണോ എന്ന് കേള്‍ക്കുന്നവര്‍ ചോദിക്കുമെങ്കിലും ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മൊറിയല്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ഈ നിബന്ധനകള്‍ പാലിക്കണം.

ചെറിയ പ്രായത്തില്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ കുറവാണ്. കുറഞ്ഞത് 10 വയസ്സുമുതല്‍ മൊബൈല്‍ ഫോണും ലാപ്‌ടോപും ടാബും ഉപയോഗിക്കാന്‍ അറിയുന്നവരാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കൂ. അല്ലാതെ തുറക്കുന്ന അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.

mobilephones-28

ആനന്ദ് സേതുരാമന്‍ എന്നയാള്‍ കുട്ടികള്‍ക്ക് വേണ്ടി അഡ്മിഷന് സമീപിച്ചപ്പോഴാണ് അപ്ലിക്കേഷന്‍ ഫോമില്‍ ഇത്തരത്തില്‍ ഒരു കോളം കണ്ടത്. സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് ഇല്ലെന്നും തുറക്കില്ലെന്നും ഒപ്പിട്ട് നല്‍കണം. ട്വിറ്ററിലൂടെ പുറത്തുവിട്ട അപ്ലിക്കേഷനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്.

എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ തീരുമാനം നല്ലതാണെന്ന് വാദിക്കുന്നവരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന പലപ്രശ്‌നങ്ങള്‍ക്കും സോഷ്യല്‍ മീഡിയയാണ് ഇപ്പോള്‍ പ്രധാന വില്ലന്‍. ഈ സാഹചര്യത്തെ ഒഴിവാക്കാന്‍ ഇത്തരം ഒരു സമ്മതപത്രം ഉപകരിക്കും.

English summary
A school in Chennai named Srimathi Sundaravalli Memorial School demands all its students to not have any profiles on social networking websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X