കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്ഥാപനത്തില്‍ വൈകി എത്തുന്നവരെ കണ്ടെത്തുന്നത് വാട്ട്‌സ് ആപ്പിലൂടെ!!

  • By Neethu
Google Oneindia Malayalam News

ചെന്നൈ: സര്‍ക്കാര്‍ സ്ഥാനപനങ്ങളില്‍ ഹാജര്‍ നില രേഖപ്പെടുത്തുന്നതിന് പുതിയ രീതി കൊണ്ടുവന്നത് ചെന്നൈ കോര്‍പറേഷനാണ്. അര്‍ബര്‍ പ്രദേശങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കൃത്യസമയത്ത് ജീവനക്കാര്‍ എത്തുന്നില്ല എന്ന പരാതി നിരന്തരമായി വന്നപ്പോഴാണ് കോര്‍പറേഷന്‍ അധികൃതര്‍ പുതിയ രീതി കണ്ടെത്തിയത്.

സംഗതി ന്യൂജെന്‍ ആയപ്പോള്‍ ജീവനക്കാര്‍ കുടുങ്ങി. സൗഹൃദങ്ങള്‍ക്ക് മാത്രമല്ല ജോലിയിലും വാട്ട്‌സ് ആപ് ഉപയോഗിക്കാം എന്ന് കോര്‍പറേഷന്‍ തെളിയിച്ചു.

ഹാജര്‍ വാട്ട്‌സ് ആപിലൂടെ

ഹാജര്‍ വാട്ട്‌സ് ആപിലൂടെ


പ്രൈമറി ഹെല്‍ത്ത് സെന്റില്‍ ജീവനക്കാര്‍ എത്തുന്നില്ല എന്ന രോഗികളുടെ പരാതിക്കൊടുവിലാണ് ഹാജര്‍ രേഖപ്പെടുത്തുന്നത് വാട്ട്‌സ് ആപിലൂടെ ആക്കിയത്.

ഫോട്ടോ എടുത്ത് അയക്കണം

ഫോട്ടോ എടുത്ത് അയക്കണം

മെഡിക്കല്‍ ഓഫീസര്‍മാര്‍ അലെങ്കില്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ രാവിലെ 8 നും 8.30 നും ഇടയിലായി 15 ഹെല്‍ത്ത് സെന്ററുകള്‍ കടന്നു പോകും. ഈ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിയിട്ടുള്ള സ്റ്റാഫിന്റെ ഫോട്ടോ എടുത്ത് ഹാജര്‍ നിലയും രേഖപ്പെടുത്തി ഗ്രൂപ്പിലിടണം.
പരാതി രോഗികളില്‍ നിന്ന്

പരാതി രോഗികളില്‍ നിന്ന്


ആശുപത്രിയില്‍ രോഗികള്‍ എത്തുകയും ഡോക്ടര്‍മാരും നഴ്‌സുമാരും വൈകുകയും ചെയ്യുന്നത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ സ്ഥിരം കാഴ്ചയാണ്. രോഗികളുടെ പരാതിയെ തുടര്‍ന്നാണ് പുതിയ രീതി കൊണ്ടു വന്നത്.

സംഗതി ഇഫക്ടീവാണ്

സംഗതി ഇഫക്ടീവാണ്


വൈകി എത്തുന്നവരെ കണ്ടെത്തുന്നതിന് പുതിയ രീതി ഇഫക്ടീവാണ്.

English summary
Chennai takes to Whats App to ensure timely attendance of staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X