കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അരലക്ഷം പിഴ

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ വിദ്യാര്‍ഥിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അര ലക്ഷം രൂപ പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്. കേസരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് വിദ്യാര്‍ഥിയുടെ ഇരു കവിളിലും നുള്ളിയത്. മനുഷ്യാവകാശം ലംഘിച്ചതിനാണ് അധ്യാപികയ്‌ക്കെതിരെ ഇത്രയും തുക പിഴ ചുമത്തിയത്.

മെഹറുന്നീസ എന്ന അധ്യാപികയ്ക്കാണ് പിഴ ലഭിച്ചത്. 2012 ലാണ് കേസിനാസ്പദമായ സംഭവം. കഌസിലെ ഒരു ആണ്‍കുട്ടിയുടെ ഇരു കവിളുകളിലുമാണ് അധ്യാപിക നുള്ളിയത്. തുടര്‍ന്ന് പരാതിയുമായി കുട്ടിയുടെ മാതാവ് രംഗത്തെത്തി. സ്‌കൂള്‍ അധികൃതരുടെ സമീപനം മോശമായതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

Teacher

കമ്മീഷന്‍ സ്‌കൂളിന് ആയിരം രൂപ പിഴ വിധിച്ചു. തുടര്‍ന്ന് കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ടിസി ആവശ്യപ്പെട്ട് സ്‌കൂളിലെത്തി. എന്നാല്‍ ടിസി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപികയ്ക്ക് എതിരെ പ്രാദേശി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. വിവിധ കേസുകളില്‍ പെടുത്തി തന്നെ ഉപദ്രവിയ്ക്കുന്നെന്ന് കാട്ടി അധ്യാപികയും കോടതിയെ സമീപിച്ചു. ഹൈക്കോടതി ബെഞ്ചാണ് അധ്യാപികയ്‌ക്കെതിരെ അരലക്ഷം പിഴ ശിക്ഷ വിധിച്ചത്.

English summary
A teacher in Chennai has been asked to pay a fine of Rs.50,000 for pinching a student's cheeks.The boy studying at Kesari Higher Secondary School had accused his teacher of pinching his cheeks to punish him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X