കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ നഗ്നയാക്കി മാറിടത്തില്‍ ഷോക്കടിപ്പിച്ചു!! ചെയ്തത് പോലീസ്!! വെളിപ്പെടുത്തിയത്....

വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

  • By Manu
Google Oneindia Malayalam News

റായ്പൂര്‍: ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരേ പോലീസ് നടത്തുന്ന പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഛത്തീസ്ഗഡ് പോലീസ് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ജയില്‍ ഉദ്യോഗസ്ഥയായ വര്‍ഷ ഡോംഗ്രെ തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതു വലിയ കോളിളക്കമുണ്ടാക്കിയതോടെ ഇവര്‍ ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലര്‍ കൂടിയാണിവര്‍.

സാക്ഷിയാണ്

ആദിവാസി പെണ്‍കുട്ടികളോട് പോലീസ് വളരെ മോശമായി പെരുമാറുന്നതിന് താന്‍ സാക്ഷിയാണെന്ന് ഇവര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. പോലീസ് സ്‌റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ 14നും 16നും ഇടയിലുള്ള പെണ്‍കുട്ടികളോട് നിരവധി തവണ മോശമായി പെരുമാറുന്നതിനു താന്‍ സാക്ഷിയായിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.

വസ്ത്രങ്ങള്‍ അഴിപ്പിക്കും

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വസ്ത്രം അഴിപ്പിക്കും. പിന്നീട് അവരുടെ മാറിടങ്ങളിലും കൈകളിലും ഷോക്കടിപ്പിക്കുകയും ചെയ്യും. ഇതിനു നിരവധി തവണ താന്‍ സാക്ഷിയായിട്ടുണ്ടെന്ന് വര്‍ഷ പറയുന്നു. ഷോക്കടിപ്പിച്ചതിന്റെ പാടുകള്‍ അവരുടെ ശരീരത്തില്‍ കണ്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരേ മൂന്നാംമുറ പ്രയോഗിക്കുന്നതെന്നും വര്‍ഷ ചോദിക്കുന്നു.

ഭൂമിയും വനവും പിടിച്ചെടുക്കുന്നു

ബസ്തറില്‍ ഏതു ഭാഗത്തായാലും കൊല്ലപ്പെടുന്നത് നമ്മുടെ ആളുകളാണ്. ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നു പുറത്താക്കാന്‍ വേണ്ടി അവരുടെ വീടുകള്‍ കത്തിക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയുമാണ്. നക്‌സലിസം അവസാനിപ്പിക്കലല്ല, മറിച്ചു ഭൂമിയും വനവുമെല്ലാം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലെന്നും വര്‍ഷ പോസ്റ്റില്‍ കുറിച്ചു.

ഭൂമി അവരുടേത്

ആദിവാസികള്‍ക്കു ഈ ഭൂമി വിട്ടുപോവാനാവില്ല. കാരണം അത് അവരുടെ ഭൂമിയാണ്. എന്നാല്‍ നിയമം സ്ത്രീകളെയും പ്രായപൂര്‍ത്താിയാവാത്ത പെണ്‍കുട്ടികളെയും ചൂഷണം ചെയ്യുമ്പോള്‍ നീതിക്കായി അവര്‍ എന്തു ചെയ്യുമെന്നു വര്‍ഷ ചോദിക്കുന്നു.

ജയിലില്‍ അടയ്ക്കുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം വിഷയത്തില്‍ ഇടപെടുമ്പോള്‍ അവരെയെല്ലാം കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. ആദിവാസികളുടെ ഭൂമിയില്‍ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്, ജനങ്ങളെ അവിടേക്കു പോവാന്‍ അനുവദിക്കാതിരിക്കുന്നത് എന്തിനാണെന്നും വര്‍ഷ ചോദിക്കുന്നു.

 ചര്‍ച്ച ചെയ്യപ്പെട്ടു

സുഖ്മ ജില്ലയില്‍ കഴിഞ്ഞയാഴ്ച സിആര്‍പിഎഫും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 31 പേര്‍ കൊല്ലുപ്പെട്ടിരുന്നു. ആദിവാസി സ്ത്രീകളെ സുരക്ഷാസേന ബലാല്‍സംഗം ചെയ്യുന്നതിന്റെ പ്രതികാരണമാണ് ആക്രമണമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുറത്തുവന്ന വര്‍ഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പോസ്റ്റ് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

English summary
A woman official of the government of Chhattisgarh has irked the authorities with a Facebook post raising questions about a model of governance that allows for alleged harassment of tribal people in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X