കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം അത്ഭുതമാല നല്‍കി, പണികിട്ടിയത് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക്

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ആള്‍ദൈവം അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണമാലയെടുത്ത് ഭാര്യയ്ക്ക് നല്‍കിയത് മുഖ്യമന്ത്രിക്ക് പണിയായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനാണ് ആള്‍ദൈവം ഗുരുവാനന്ദ് സ്വാമി അത്ഭുത മാല സമ്മാനിച്ചത്. ഇതോടെ വിവാദ കുരുക്കില്‍ പെട്ടിരിക്കുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്.

ആള്‍ദൈവം അന്തരീക്ഷത്തില്‍ നിന്നും ഒരു സ്വര്‍ണമാലയെടുത്ത് ഫഡ്‌നാവിസിന്റെ ഭാര്യയ്ക്ക് നല്‍കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. മന്ത്രവാദ നിരോധന നിയമം തെറ്റിച്ചെന്നാരോപിച്ചാണ് അമൃത ഫഡ്‌നാവിസിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. അമൃതയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നാണാവശ്യം.

godman

ഇതോടെ മുഖ്യമന്ത്രി ഫഡ്‌നാവിസ് ധര്‍മ സങ്കടത്തിലുമായി. മന്ത്രവാദ നിരോധന നിയമം കര്‍ശനമായുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഭാര്യ തന്നെ നിയമം തെറ്റിച്ചൂവെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. അമൃതയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം അന്ധമായ വിശ്വാസം തനിക്കില്ലെന്നാണ് അമൃത വ്യക്തമാക്കിയത്. അനുഗ്രഹം വാങ്ങാന്‍ വേണ്ടി മാത്രം ഗുരുവിനെ സമീപിച്ചതാണ്. അപ്പോഴാണ് അദ്ദേഹം മാല സമ്മാനിച്ചതെന്നും അമൃത പറയുന്നു.

English summary
Pictures of Amruta Fadnavis, wife of the Maharashtra Chief Minister, is drawing criticism because it shows her accepting a gold necklace from a self-styled godman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X