കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസുകള്‍ ലഹരിയില്‍ മുങ്ങണ്ട: പാന്‍മസാലയ്ക്കും ഗുഡ്കയ്ക്കും യോഗിയുടെ ചുവപ്പുകാര്‍ഡ്

Google Oneindia Malayalam News

ലക്‌നൗ: സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാലയും ലഹരി പദാര്‍ത്ഥങ്ങളും നിരോധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാന്‍മസാല, ഗുഡ്ക, പുകയില ച്യൂയിംഗ് ഗം എന്നീ ലഹരി പദാര്‍ത്ഥങ്ങളാണ് നിരോധിച്ചിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുഖ്യമന്ത്രിയുടെ ഉത്തരവ് ബാധകമായിരിക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവരുകളില്‍ പാന്‍ മസാലകളുടേയും മറ്റും പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലേയ്ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കയറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ അനധികൃതമായി മൃഗങ്ങളെ കടത്തുന്നത് പരിശോധിച്ച് നടപടിയെടുക്കണമെന്നും അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന അറവുശാലകളായിരിക്കും അടച്ചുപൂട്ടുകയെന്നാണ് ഉദ്യോഗസ്ഥതര്‍ നല്‍കുന്ന വിവരം.

yogi-adityanath

ഉത്തര്‍പ്രദേശില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രചാരണ ആയുധമാക്കിയ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെന്ന നിലയില്‍ ആന്റി റോമിയോ സ്‌ക്വാഡിന് രൂപം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് എല്ലാത്തരത്തിലുമുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.

English summary
Uttar Pradesh Chief Minister Yogi Adityanath today banned gutkha, paan masala from all state government offices. On third day of his new job, the Uttar Pradesh chief minister visited the old CM's office in Lucknow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X