കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കും: മുലായം സിംഗിന്‍റെ ആരോപ​ണങ്ങള്‍ക്ക് പിന്നില്‍

പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നും ടിബറ്റ് പ്രശ്നത്തില്‍ ഇന്ത്യ നിലപാട് ദുര്‍ബലപ്പെടുത്തണമെന്നുമാണ് ആവശ്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന തര്‍ക്കത്തിന് പുതിയ മാനം നല്‍കി മുലായം സിംഗ് യാദവ്. പാകിസ്താനുമായി ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്നും ടിബറ്റ് പ്രശ്നത്തില്‍ ഇന്ത്യ നിലപാട് ദുര്‍ബലപ്പെടുത്തണമെന്നും ചൈനയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ മുലായം സിംഗാണ് സര്‍ക്കാരിനോട് നിലപാടില്‍ മാറ്റം വരുത്തണ​മെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

ലോക്സഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയായപ്പോഴാണ് ഇന്ത്യ- ചൈന പ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നിലപാട് സഭയില്‍ വ്യക്തമാക്കാന്‍ മുലായം സിംഗ് ആവശ്യപ്പെട്ടത്. ചൈനയില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത് വലിയ അപകടമാണെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനുമായി കൈകോര്‍ക്കുന്ന ചൈന ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിടുകയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ചൈന ഇന്ത്യയ്ക്ക് വലിയ എതിരാളിയാണെന്നും ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആരായുന്ന സിംഗ് കശ്മീരില്‍ ചൈന- പാക് സൈന്യങ്ങള്‍ ഒരുമിച്ച് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞാലുള്ള സ്ഥിതിയെക്കുറിച്ചും സിംഗ് സംശയമുന്നയിക്കുന്നു.

 mulayam
ചൈന പാകിസ്താനില്‍ ഇന്ത്യയെ ലക്ഷ്യം വച്ച് ആണവായുധങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിംഗ് ലോക്സഭയില്‍ ചൂണ്ടിക്കാണിച്ചു. ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് നിര്‍ദേശിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് പാകിസ്താന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും ചൈനയാണ് ശത്രുവെന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്നു. നേപ്പാളില്‍ കണ്ണുവെയ്ക്കുന്നതില്‍ നിന്ന് ഭൂട്ടാനെയും ചൈനയെയും രക്ഷിക്കുകയാണ് ഇന്ത്യയുടെ ഉത്തരവാദിത്തമെന്നും സിംഗ് പറയുന്നു.
English summary
Samajwadi Party leader and former Defence Minister Mulayam Singh Yadav on Tuesday claimed that China was ready to attack India in collaboration with Pakistan and asked the government to reverse its stand on the Tibet issue and support its
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X