കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരന് ചൈനയുടെ പിന്തുണ? ഇന്ത്യയുടെ വെള്ളംകുടി മുട്ടിക്കാനും നീക്കം? ചൈനയുടെ കളികള്‍ എന്തിന്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ പ്രകോപിപ്പിച്ചുകൊണ്ട് വീണ്ടും ചൈന രംഗത്തെത്തിയിരിക്കുന്നു. പാക് ഭീകരനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണം എന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് തടസ്സവാദം ഉന്നയിച്ചിരിക്കുകയാണ് ചൈന.

ഇന്ത്യ-പാക് യുദ്ധം ഉണ്ടായാല്‍ ചൈന ആര്‍ക്കൊപ്പം? പാകിസ്താനെ പിന്തുണക്കാന്‍ ചൈനയ്ക്ക്‌ ഭ്രാന്തുണ്ടോ

ബ്രഹ്മപുത്രയുടെ പോഷകനദിയുടെ ഒഴുക്ക് ചൈന തടഞ്ഞു... ഇന്ത്യയ്ക്ക് പ്രകോപനം; ചൈനയുടെ ലക്ഷ്യം എന്ത്?

കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഒരു ഭീകരനായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ചൈനയുടെ വാദം. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ചാണ് ചൈന ഇന്ത്യയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ നേരത്തേയും ചൈന ഇങ്ങനെ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രഹ്മപുത്ര നദിയുടെ പോഷക നദിയുടെ ഒഴുക്ക് ചൈന തടസ്സപ്പെടുത്തിയിരുന്നു. മനപ്പൂര്‍വ്വം ഇന്ത്യയെ പ്രകോപിപ്പിക്കാനാണോ ചൈന ഇറങ്ങിയിരിക്കുന്നത്?

മസൂദ് അസ്ഹര്‍

മസൂദ് അസ്ഹര്‍

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ആണ് ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹര്‍. മുംബൈ ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരാളെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് ചൈന വാദിക്കുന്നത്.

തെളിവില്ലത്രെ

തെളിവില്ലത്രെ

രക്ഷാസമിതിയിലെ മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത പ്രശ്‌നമാണ് ചൈനക്ക് ഇതില്‍ ഉള്ളത്. മസൂദ് അസ്ഹറിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലെന്ന വാദമാണ് അവര്‍ ഉന്നയിക്കുന്നത്. പത്താന്‍കോട്ട് ആക്രമണ കേസില്‍ മസൂദ് അസ്ഹറിന്റെ പങ്ക് നേരത്തേ വ്യക്തമാക്കപ്പെട്ടതാണ്.

അസ്ഹറിന് വേണ്ടി ചൈന

അസ്ഹറിന് വേണ്ടി ചൈന

2008ലെ മുബൈ ഭീകരാക്രമണത്തിന്റെ സമയം മുതലേ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്നും ചൈന എതിര്‍ത്തു. ഏറ്റവും ഒടുവില്‍ അപേക്ഷ നല്‍കിയപ്പോഴും എതിര്‍ത്തു.

തൊട്ട് മുമ്പ്

തൊട്ട് മുമ്പ്

ഐക്യരാഷ്ട്ര സഭയുടെ ഉപരോധ പട്ടികയില്‍ ജെയ്‌ഷെ മുഹമ്മദ് ഉണ്ട്. എന്നാല്‍ മസൂദ് അസ്ഹറിനെ ഭീകരാനായി പ്രഖ്യാപിക്കാനുള്ള നീക്കം കഴിഞ്ഞ മാര്‍ച്ചില്‍ ചൈന ഇടപെട്ട് തടഞ്ഞിരുന്നു. ആ തടസ്സവാദത്തിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ വീണ്ടും തടസ്സവാദം ഉന്നയിച്ചിരിക്കുന്നത്.

അന്ന് മിണ്ടിയില്ല

അന്ന് മിണ്ടിയില്ല

ഇന്ത്യസര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ ചൈന അതിനെതിരെ രംഗത്ത് വന്നിരുന്നില്ല. ഒരു നിഷ്പക്ഷ നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ അതിന് ദിവസങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു നിലപാട് മാറ്റത്തിന് പിന്നില്‍ എന്താകും കാരണം.

യുദ്ധമുണ്ടായാല്‍

യുദ്ധമുണ്ടായാല്‍

പാകിസ്താന് നേര്‍ക്ക് വൈദേശിക ആക്രമണമുണ്ടായാല്‍ സഹായിക്കാന്‍ ചൈനയുണ്ടാകും എന്നാണ് പാകിസ്താന്റെ അവകാശവദം. എന്നാല്‍ തങ്ങള്‍ അങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ലെന്ന് ചൈന പറയുന്നു.

ഭീകരര്‍

ഭീകരര്‍

ഒരു രാജ്യം എന്ന നിലയില്‍ ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല. അത് അവരുടെ താത്പര്യമാണ്. പക്ഷേ, അതിന്റെ പേരില്‍ ഭീകരരെ സംരക്ഷിക്കുന്നതിനുള്ള നടപടിയെടുക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍ കഴിയും.

അമേരിക്ക

അമേരിക്ക

ഭീകര വിരുദ്ധ യുദ്ധത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പമുണ്ട്. ലോകരാജ്യങ്ങള്‍ എല്ലാവരും ഉണ്ട്. പക്ഷേ ഐക്യരാഷ്ട്ര സഭയില്‍ ചൈനയുടെ വീറ്റോ പവറിനെ മറികടക്കാന്‍ ഇവര്‍ക്കും കഴിയില്ല.

ബ്രഹ്മപുത്ര

ബ്രഹ്മപുത്ര

തിബറ്റില്‍ ബ്രഹ്മപുത്രയുടെ പോഷക നദിയുടെ ഒഴുക്ക് തടഞ്ഞ നടപടിയും ഇന്ത്യക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ്. അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളെ ഇത് ബാധിച്ചേക്കും.

English summary
China continues to protect Pakistan-based terrorists. China on Saturday extended its technical "hold" on Jaish-e-Mohammed (JeM) chief Masood Azhar for a further three months in the UN Security Council's 1267 committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X