കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ദോല-സദിയ പാലം, ചൈനയ്ക്ക് ആശങ്ക എന്തിന്

അരുണാചല്‍ പ്രദേശിലെ ദോല -സദിയ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ജാഗ്രത നിര്‍ദ്ദശേവുമായി ചൈന. അസാമുമായി ബന്ധിപ്പിക്കുന്ന ദോല-സദിയ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ്.

  • By Akhila
Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശിലെ ദോല -സദിയ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ജാഗ്രത നിര്‍ദ്ദശേവുമായി ചൈന. അസാമുമായി ബന്ധിപ്പിക്കുന്ന ദോല-സദിയ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന നിര്‍വ്വഹിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ശ്രദ്ധാപൂര്‍വമുള്ള സമീപനം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ബ്രഹ്മപുത്ര നദിയുടെ കുറുകെ നിര്‍മ്മിച്ച പാലം കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

 dhola-sadiya

തെക്കന്‍ ടിബറ്റായാണ് അരുണാചല്‍ പ്രദേശിനെ ചൈന അവകാശപ്പെടുന്നത്. പുതുതായി നിര്‍മ്മിച്ച ദോല-സദിയ പാലം അസാമിന്റെ കിഴക്കു ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്ത് ചൈനയുടെ അധിനിവേശം ചെറുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദോല-സദിയ പാലത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇത് അറയാകുന്നതിനാലാണ് ചൈന പാലത്തിന്റെ നിര്‍മ്മിതിയില്‍ പ്രതികരിച്ചത്.

9.15 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തേയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററാണ്. 2056 കോടിയാണ് പാലത്തിന്റെ മൊത്തം ചെലവ്.

English summary
China warns India over Dhola-Sadiya bridge in Arunachal Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X