നേതാവിനെ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂ: ഷാരൂഖ്

  • Published:
  • Your rating
Subscribe to Oneindia Malayalam

ദില്ലി: സിനിമാതാര്‍ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അങ്ങനെയല്ലെന്നും തങ്ങള്‍ക്കും സമൂഹത്തെ കുറിച്ചും സമകാലിക രാഷ്ട്രീയത്തെ കുറിച്ചും ബോധമുണ്ടെന്നു തെളിയിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.

പലതാരങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ രാഷ്ട്രീയകാഴ്ചപ്പാട് വ്യക്തമാക്കി കഴിഞ്ഞു. മറ്റു ചിലര്‍ തനിക്കും രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞെങ്കിലും ഏതാണ് എന്ന് വെളിപ്പെടുത്തയിട്ടില്ല. അക്കൂട്ടത്തിലാണ് ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖും.

Shah Rukh Khan

രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടിയാണെന്നാണല്ലോ. വരുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രത്തെ നയിക്കേണ്ടയാളെ കണ്ടെത്തേണ്ടത് കരുതലോടെയാകണമെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. വെള്ളിയാഴ്ച കൊറിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു ഷാരൂഖ്. ചടങ്ങില്‍ ഷാരൂഖിനെ ആദരിച്ചു.

രാജ്യം എന്നും അഭിവൃദ്ധിയുടെ പാതയിലായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് ശ്രദ്ധയോടെയും കരുതലോടെയുമായിരിക്കണമെന്ന് ഷാരൂഖ് പറഞ്ഞു.

English summary
Election fever has taken over the country and even though Shah Rukh Khan flew to the capital on Friday evening to be felicitated by the Korean embassy, the actor appealed to the people to choose leaders who will make this country a better place. 
Please Wait while comments are loading...