കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യുവരിച്ച കേണലിന്റെ വാട്‌സ് ആപ്പ് സന്ദേശം വൈറലാകുന്നു

  • By Gokul
Google Oneindia Malayalam News

ദില്ലി: തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച കേണലിന്റെ വാട്‌സ് ആപ്പ് സന്ദേശം വൈറലാകുന്നു. കാശ്മീരില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട കേണല്‍ മുനീന്ദ്ര നാഥ് റായി രണ്ടുമാസം മുന്‍പ് വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറിയ സന്ദേശമാണ് അദ്ദേഹത്തിന്റെ മരണശേഷം വാട്‌സ് ആപ്പ് വഴിതന്നെ പ്രചരിക്കുന്നത്.

'ജീവിതമാകുന്ന അരങ്ങിലെ രംഗങ്ങള്‍ ആവേശത്തോടെ ആടുക. തിരശീല വീണാലും, അരങ്ങൊഴിഞ്ഞാലും കൈയടികള്‍ നിലയ്ക്കുകയില്ല.' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സൈനികരോടെല്ലാം ഒരു സുഹൃത്തിനെപോലെ പെരുമാറിയിരുന്ന അദ്ദേഹം ധീരതയോടെ മുന്നില്‍ നിന്ന് നയിച്ച യോദ്ധാവാണെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

whtsapp

കാശ്മീരിലെ ത്രാല്‍ ഗ്രാമത്തില്‍ വെച്ച് ഭീകരരുമായുണ്ടായ ഏറ്റു മുട്ടലിലാണ് മുനീന്ദ്ര റായി കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേണല്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞു. വീട്ടുകാരോട് ഭീകരരെ കുറിച്ചുള്ള വിവരം തിരക്കുന്നതിനിടയില്‍ പുറത്തെത്തിയ തീവ്രവാദികള്‍ തുരുതുരെ വെടിവെക്കുകയായിരുന്നു.

രണ്ടു തീവ്രവാദികളെയും സൈനികര്‍ പിന്നീട് കൊലപ്പെടുത്തി. തലയ്ക്കു വെടിയേറ്റതാണ് റായിയുടെ മരണത്തിനിടയാക്കിയത്. കഴിഞ്ഞവര്‍ഷം കാഴ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റായിക്ക് റിപ്പബ്ലിക് ദിനത്തില്‍ യുദ്ധസേവാ മെഡല്‍ നല്‍കിയിരുന്നു. ഇതിനുശേഷം 24 മണിക്കൂര്‍ കഴിയും മുന്‍പാണ് റായിയുടെ വീരമൃത്യു.

English summary
Colonel Munindra Nath Rai's Whatsapp status summed up his motto towards life and duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X