കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ചോദ്യ ചിഹ്നം! 2014 മുതല്‍ 27 അപകടങ്ങള്‍, സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

2014 മുതല്‍ 2017 ആഗസ്റ്റ് 19 വരെ രാജ്യത്ത് 27 ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായെന്നും 259 മരിച്ചെന്നുമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്

Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കോണ്‍ഗ്രസ്. 2014 മുതല്‍ 2017 ആഗസ്റ്റ് 19 വരെ രാജ്യത്ത് 27 ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായെന്നും അപകടങ്ങളില്‍ 259 യാത്രക്കാര്‍ മരിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ട്വീറ്റിലാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സുര്‍ജേ വാല മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 മെയ് മുതല്‍ 259 യാത്രക്കാരാണ് മരിച്ചതെന്നും 899 പേര്‍ക്ക് പരിക്കേറ്റുവെന്നും ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ എപ്പോഴാണ് ഉണരുന്നതെന്നും സുര്‍ജേവാല ചോദിക്കുന്നു.
ട്രെയിന്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടരീതിയില്‍ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും സുര്‍ജേ വാല മാധ്യമങ്ങളോട് വ്യക്തമാക്കി. നിരന്തരം അപകടങ്ങളുണ്ടാവുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.

train-accident

യുപിയില്‍ ശനിയാഴ്ച പുരി- ഹരിദ്വാര്‍ ട്രെയിന്‍ പാളം തെറ്റി 23 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുര്‍ജേവാലയുടെ പ്രതികരണം. ശനിയാഴ്ച വൈകിട്ടാണ് യുപിയിലെ കട്ടൗളിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അനൗദ്യോഗികമായ അറ്റകുറ്റപ്പണികളാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

English summary
The Congress government on Saturday said that around 259 passengers have died and 899 were injured in 27 rail accidents ever since the Narendra Modi government was formed in 2014 till date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X