കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ചോദിക്കുന്നു; മോദിക്ക് ധൈര്യമുണ്ടോ വദ്രയെ തൊടാന്‍?

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്നത് ബി ജെ പി സര്‍ക്കാരാണ്. രാജസ്ഥാനില്‍ ബി ജെ പി സര്‍ക്കാരാണ്. ഇപ്പോഴിതാ ഹരിയാനയിലും ബി ജെ പി സര്‍ക്കാര്‍ വരാന്‍ പോകുന്നു - റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കട്ടെ - ഞങ്ങള്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. പറയുന്നത് കോണ്‍ഗ്രസാണ്.

ലോക്‌സഭയ്ക്ക് പിന്നാലെ ഹരിയാനയും മഹാരാഷ്ട്രയും കൈവിട്ടിട്ടും കോണ്‍ഗ്രസിന് ഒരു കുലുക്കവും ഇക്കാര്യത്തില്‍ ഇല്ല. സോണിയാ ഗാന്ധിയുടെ മരുമകനെതിരായ അഴിമതി ആരോപണങ്ങള്‍ കൊണ്ടാണ് ബി ജെ പി ലോക്‌സഭ തിരഞ്ഞടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കൂ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്.

കോണ്‍ഗ്രസ് വക്താവ് രാജ്ദീപ് സുര്‍ജെവാലയാണ് റോബര്‍ട്ട് വദ്ര വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. വദ്ര എന്തെങ്കിലും തെറ്റു ചെയ്യുകയോ വഴിവിട്ട സഹായം സ്വീകരിക്കുകയോ ചെയ്തിട്ടില്ല - സുര്‍ജെവാല പറഞ്ഞു. ഏത് അന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു.

റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ ഹരിയാനയിലെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാരിനെ തോല്‍പിക്കാന്‍ ബി ജെ പിയെ സഹായിച്ചിട്ടുണ്ട്. ബി ജെ പി വന്‍വിജയം നേടി തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് പ്രത്യാക്രമണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹരിയാനയിലെ വിവിധ ഭൂമിയിടപാടുകളില്‍ വദ്രയെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചു എന്നാണ് ബി ജെ പിയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം റാലികളില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദി ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഹൂഡ പ്രതികരിച്ചത്.

robert-vadra
English summary
After Rajasthan, now Congress has been defeated in Maharashtra and Haryana. Sonia Gandhi-led party has been going through a rough phase now but the party still has the courage to dare BJP to probe Mrs Gandhi's son-in-law Robert Vadra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X