കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണം വാങ്ങിക്കോളൂ, പക്ഷേ വോട്ട് ആംആദ്മിക്ക് കുത്താന്‍ മറക്കരുത്',അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം

വോട്ടര്‍മാരോട് കെജ്രിവാള്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പ്രസംഗിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത്. ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ കെജ്രിവാള്‍ ഗോവയിലെ വോട്ടര്‍മാരെ അപമാനിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ട്രാജനോ ഡിമെല്ലോ പ്രതികരിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാള്‍ വിവാദ പ്രസ്താവന നടത്തിയത്. എല്ലാ പാര്‍ട്ടിക്കാരും തരുന്ന പണം നിങ്ങള്‍ വാങ്ങിക്കണം, ഒരിക്കലും അത് നിരാകരിക്കരുത്. അതെല്ലാം നിങ്ങളുടെ പണമാണ്, നിങ്ങള്‍ അത് ചോദിച്ചു വാങ്ങുക തന്നെ വേണം, പക്ഷേ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ നിങ്ങളുടെ വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ചെയ്യണമെന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്.

ഇത്തരമൊരു പ്രസ്താവനയിലൂടെ കെജ്രിവാള്‍ ഗോവയിലെ വോട്ടര്‍മാരെ അപമാനിച്ചെന്നും, അഴിമതി നടത്താന്‍ പ്രേരിപ്പിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. വോട്ടര്‍മാരോട് കെജ്രിവാള്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പണം വാങ്ങണം...

പണം വാങ്ങണം...

വോട്ട് ചോദിച്ചുവരുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിങ്ങള്‍ക്ക് പണം തന്നാല്‍ അത് സ്വീകരിക്കണമെന്നും, അത് നിങ്ങള്‍ക്ക് അവകാശപ്പെട്ട പണമാണ്, ഒരിക്കലും വാങ്ങാതിരിക്കരുതെന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്. പണം തന്നില്ലെങ്കില്‍ അവരുടെ ഓഫീസുകളില്‍ പോയി ചോദിച്ചു വാങ്ങണമെന്നും പക്ഷേ വോട്ട് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ ചെയ്യാവൂ എന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്.

ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് റാലി...

ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് റാലി...

ഗോവയിലെ ബെനൗലിയം നിയോജക മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അരവിന്ദ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞത്.

മാപ്പു പറയണം...

മാപ്പു പറയണം...

ഇത്തരമൊരു പ്രസ്താവനയിലൂടെ അരവിന്ദ് കെജ്രിവാള്‍ സംസ്ഥാനത്തെ വോട്ടര്‍മാരെ അപമാനിച്ചിരിക്കുകയാണെന്നും, അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ഗോവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

കെജ്രിവാളിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്...

കെജ്രിവാളിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്...

അഴിമതി വിരുദ്ധ പാര്‍ട്ടിയുടെ നേതാവെന്ന് പറയുന്ന കെജ്രിവാള്‍ അഴിമതി നടത്താന്‍ പ്രേരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തോട് ഇതുവരെ ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസ്, ആം ആദ്മി, എംജിപി നേതൃത്വം നല്‍കുന്ന ബിജെപി വിരുദ്ധ മുന്നണി എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

English summary
Congress in Goa demanded apology from AAP chief Kejriwal for insulting the voters of the state by asking them to accept money offered by all political party, but vote for AAP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X