കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് രഹിത ഇന്ത്യ! മഹാരാഷ്ട്രയില്‍ നാലാമത്, ഹരിയാനയില്‍ മൂന്നാമത്...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാന വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി. മഹാരാഷ്ട്രയില്‍ ഒരു ഘട്ടത്തില്‍ നാലാം സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍സിപി സഖ്യം ഉപേക്ഷിച്ച് പോയതാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി സമ്മാനിച്ചത്. ബിജെപിക്കും ശിവസേനക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഒരു ഘട്ടത്തില്‍ എന്‍സിപി നില്‍കുന്നത്. മൂന്ന്, നാല് സ്ഥാനങ്ങള്‍ ഇടക്കിടെ മാറി മറിയുന്നുണ്ട് മഹാരാഷ്ട്രയില്‍.

Congress

44 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ മുന്‍ തൂക്കമുള്ളത്. എന്‍സിപിക്ക് 45 സീറ്റുകളിലും. 110 സീറ്റുകളുമായി ബിജെപി ബഹുദൂരം മുന്നിലാണ്. 66 സീറ്റുകളില്‍ ശിവസേനക്ക് മുന്‍തൂക്കമുണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശിവസേനയും ബിജെപിയും സഖ്യം ഉപേക്ഷിച്ചതിന് തൊട്ടുപിറകേയായിരുന്നു എന്‍സിപി-കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞത്. എന്‍സിപി ബിജെപിക്കൊപ്പം ചേരും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹരിയാനയില്‍ 50 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ളത് വെറും 11 സീറ്റകളില്‍ മാത്രമാണ്. ഐഎന്‍എല്‍ഡി 19 സീറ്റുകളില്‍ മുന്നിലാണ്. കഴിഞ്ഞ തവണത്തെ നാല് സീറ്റുകളില്‍ നിന്നാണ് ബിജെപി വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

English summary
Assemblly Elections: Congress dropped in to third position in Maharashtra and Haryana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X