കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയ്ക്കും രാഗുല്‍ ഗാന്ധിക്കുംനേരെ ആക്രമണം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി കൂടുതല്‍ അക്രമാസക്തമായി. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ഏഴു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എത്തിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ്മയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധിയും ആനന്ദ് ശര്‍മ്മയും. രാത്രിയിലായിരുന്നു സംഭവം നടന്നത്. ആനന്ദിന്റെ ചെവിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുനേരെയും ആക്രമണമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ രാഹുലിന്റെ കാറിനു ചുറ്റും വളയുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ രാഹുലിനെ മാറ്റിയതു കൊണ്ട് കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല.

jnu

തന്റെ സുരക്ഷാ ഓഫീസറെയും അക്രമികള്‍ തള്ളിയിട്ടെന്ന് ആനന്ദ് ശര്‍മ്മ പറയുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആനന്ദ് ശര്‍മ്മ.

എല്ലാവര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകും. എന്നാല്‍ തങ്ങളെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം രണ്ടായിരത്തോളം പേരാണ് പ്രതിഷേധം നടത്തുന്നത്.

English summary
Senior Congress leader Anand Sharma tonight alleged that he was attacked physically by ABVP activists in JNU campus when he was returning with party vice president Rahul Gandhi after attending a protest meeting held by students there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X