കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ കൊലപാതകം ആര്‍എസ്എസ് മധുരം വിതരണം ചെയ്ത് ആഘോഷിച്ചെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മാഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രതിരോധമുയര്‍ത്തവെ ആരോപണങ്ങളുമായി വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തി. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സിന്റെ അറിവോടുകൂടിയാണന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന് വ്യക്തമായ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടദിവസം ആര്‍എസ്എസ് മധുരം വിതരണം ചെയ്തകാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. നാഥുറാം ഗോഡ്‌സെ ആര്‍എസ്എസ്സുകാരനാണന്നതും അറിയാം. ഗാന്ധിജി രാജ്യത്തെ എല്ലാ മതങ്ങളും ഐക്യത്തോടെ മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അര്‍ഷാദ് പറഞ്ഞു.

gandhi

ആര്‍എസ്എസ് അവരുടെ വര്‍ഗീയ അജണ്ടയ്ക്കുവേണ്ടിയാണ് ഗാന്ധിജിയെ ഇല്ലാതാക്കിയത്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അര്‍ഷാദ് പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ്സിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെ കോടതി ഇടപെട്ടിരുന്നു. രാഹുല്‍ മാപ്പുപറയണമെന്നാണ് കോടതി നിര്‍ദ്ദേശം.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വാദം മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ സിഖ് കലാപത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് സുദേശ് വര്‍മ പറഞ്ഞു. 1984ല്‍ നടന്ന കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായിരുന്നു. രാഹുലിന്റെ നിലപാട് പ്രകാരം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തിയതായി സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

English summary
Congress leader says RSS distributed sweets the day Gandhi was assassinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X