കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാര്‍ക്ക് പണം നല്‍കണ്ടേ? അഴിമതി നടത്തിയേ പറ്റൂവെന്ന് കോണ്‍ഗ്രസ് നേതാവ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • By Ashif
Google Oneindia Malayalam News

മൈസൂരൂ: സര്‍ക്കാരുകള്‍ക്ക് അഴിമതി ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ വെങ്കിടേഷ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെരിയപട്‌ന എംഎല്‍എയാണ് വിവാദ പ്രസ്താവന നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കുമ്പോള്‍ അവര്‍ പണം ചോദിക്കും. ഞങ്ങള്‍ക്ക് എവിടെ നിന്നാണ് പണം. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പണിമുണ്ടാവില്ലെന്നും വെങ്കിടേഷ് പറഞ്ഞു.

Voting

ബെംഗളൂരുവില്‍ മേല്‍പ്പാലം നിര്‍മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭരണകൂടം കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ബെംഗളൂരു വികസന അതോറിറ്റിയുടെ മേധാവിയാണ് വെങ്കിടേഷ്. അഴിമതി സംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചത്.

മൈസൂരുവിലെ പെരിയപട്‌ന താലൂക്കിലുള്ള ഹര്‍ണള്ളി ഹൂബ്ലിയില്‍ നടന്ന പരിപാടിക്കെത്തിയപ്പോഴാണ് എംഎല്‍എ വിവാദ പ്രസ്താവന നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ എംബി ശിവകുമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിക്കാരാണെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോള്‍ വെങ്കിടേഷ് ഇടപെട്ടു. മാധ്യമങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയ അദ്ദേഹം ശിവകുമാറിനോട് പെട്ടെന്ന് സംസാരം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രസംഗിച്ച അദ്ദേഹം അഴിമതിയെ സംബന്ധിച്ച് പരിഹാസ രൂപത്തില്‍ സംസാരിക്കുകയും സര്‍ക്കാരിന്റെ വിവിധ വികസനപദ്ധതികള്‍ വിശദീകരിച്ച് തടിതപ്പുകയുമായിരുന്നു.

English summary
In an embarrassment for the Congress, its MLA, K. Venkatesh virtually admitted on Saturday that corruption was inevitable in government. Responding to the charge that the Congress government in the state was corrupt, the Periyapatna MLA said candidly, “When we come to seek votes during elections people ask for money. If we don’t indulge in corruption how can we get the money?” His comment assumes significance in the backdrop of allegations that the Congress had received kickbacks in the steel flyover project in Bengaluru. Interestingly, Mr Venkatesh heads the BDA, which has commissioned the flyover.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X