മോദിയെ നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് തുറന്ന് സമ്മതിച്ച് ചിദംബരം; പ്രതിപക്ഷം നോക്കു കുത്തി!

ദേശീയ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത തന്ത്രങ്ങള്‍ സ്വീകരിക്കണം. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഇനി തന്ത്രങ്ങള്‍ മാറ്റി കളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടുമായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ നിലവിലെ കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദേശീയ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത തന്ത്രങ്ങള്‍ സ്വീകരിക്കണം. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ സംവിധാനം

അതേസമയം സംഘടനാ സംവിധാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേയോ അണ്ണാഡിഎംകെയുടേയോ അത്ര ശക്തമല്ല ബിജെപിആര്‍എസ്എസ് കൂട്ടുകെട്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

 

വാദങ്ങള്‍ തള്ളിക്കളയുന്നു

ഉത്തര്‍പ്രദേശിലെ ബിജെപി തരംഗം മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തിനുള്ള അംഗീകാരമാണെന്ന വാദങ്ങളേയും ചിദംബരം തള്ളിക്കളഞ്ഞു. ഓരോ സംസ്ഥാനങ്ങളിലേയും സ്ഥിതിവിശേഷങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറയുന്നു.

 

പഞ്ചാബില്‍ സംഭവിച്ചതെന്ത്?

നോട്ടുനിരോധനത്തിനുള്ള വോട്ടാണ് യുപിയില്‍ കണ്ടതെന്ന് എല്ലാവരും പറയുന്നു. എങ്കില്‍ പഞ്ചാബിലേത് നോട്ടുനിരോധനത്തിന് എതിരായ വോട്ടാണോ എന്ന് ചിദംബരം ചോദിച്ചു.

 

ജനാധിപത്യ പ്രകിയ പക്വത കൈവരിച്ചില്ല

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ ഇനിയും പക്വത കൈവരിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിക്കാന്‍ നിരാഹാര സമരത്തിന് ഇറങ്ങുന്നത് അതിനൊരു തെളിവാണ്.

 

ജീവിക്കുന്നത് ഭയത്തോടെ

പ്രതിപക്ഷത്തിനുള്ള ഇടം ചുരുങ്ങി വരുകയാണ്. ദളിതരും ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് ഭയത്തോടെയാണെന്നും ചിദംബരം കൂട്ടിചേര്‍ത്തു.

സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുഴപ്പത്തിലാകുമെന്ന ഭയത്തിലാണ് ആളുകള്‍. ആ ഭയം മാറേണ്ടത് ആത്യവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

English summary
Former Union Finance Minister P Chidambaram on Saturday said the Congress' organisational structure is "no match" to that of the BJP-RSS combine, which in turn could not match the party set-up of the Trinamool Congress (TMC) and the AIADMK.
Please Wait while comments are loading...